കാഞ്ഞങ്ങാട്: ബസ്സ് ആന്റ് ഹെവി വെഹിക്കിള്‍ ബി എം എസ് കാസര്‍കോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് വെച്ച് സംഘടിപ്പിച്ചു. കോവിഡ് 19 ന്റെ പഞ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിച്ചാണ് സമ്മേളനം നടന്നത്. മൂന്ന് മാസമായി തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളെ തൊഴിലുടമകള്‍ തിരിഞ്ഞ് നോക്കാത്ത സാഹചര്യവും, ബസ്സ് ഓണേര്‍സ് മുഖാന്തിരം ഉടമകള്‍ പ്രഖ്യാപിച്ച ധനസഹായം നല്‍കാത്തതും തൊഴിലാളികള്‍ക്ക് വേദനാജനകമായ അവസ്ഥയിലെത്തിച്ചെന്ന് യോഗം വിലയിരുത്തി. ജില്ലാ സമ്മേളനം ബിഎംഎസ് സംസ്ഥാന സെക്രട്ടറി വി.വി.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കെ.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. വി.ഗോവിന്ദന് മടിക്കൈ സമാരോപ പ്രഭാഷണം നടത്തി. ബി.വി.സത്യനാഥ്, ജയേഷ് കാരാക്കോട്, സുധി കൊടവലം, പറശ്ശിനി പ്രകാശന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: