കല്‍പ്പറ്റ:നിരവധി വര്‍ഷങ്ങളായി പണി പൂര്‍ത്തീകരിക്കാതെ കിടക്കുന്ന തുര്‍ക്കിപാലം പണി പൂര്‍ത്തീകരിക്കണം എന്ന് ബിജെപി കല്പറ്റ മുന്‍സിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ പാതി വഴിയില്‍ എത്തിനില്‍ക്കുന്ന പഴയ പദ്ധതികള്‍ ഉപേക്ഷിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല.
നിരവധി സമരപരിപാടികള്‍ നടത്തി മടുത്ത തുര്‍ക്കി നിവാസികള്‍ അധികാരികളെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.ബിജെപി മുന്‍സിപ്പല്‍ കമ്മിറ്റി സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും പണി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത പക്ഷം പാലത്തിനു വേണ്ടി വിട്ടുകൊടുത്ത ഭൂമി തിരികെ ഉടമസ്ഥരെ ഏല്പിക്കണം എന്നും ബിജെപി ആവശ്യപെടുന്നു.
മുന്‍സിപ്പല്‍ പ്രസിഡണ്ട് എം കെ സുധാകരന്, ജില്ലാ വൈസ് പ്രസിഡണ്ട് എം ശാന്തകുമാരി, ശിവദാസ് വിനായക, രഞ്ജിത്, ഷിജിത്, അനന്തന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: