ഇരിങ്ങാലക്കുട : മാടായികോണത്തെ ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുന്‍കരുതല്‍ എന്ന നിലയ്ക്ക് പൊറത്തിശ്ശേരിയിലെ ആരോഗ്യകേന്ദ്രങ്ങള്‍ താല്കാലികമായി അടച്ചു.പൊറത്തിശ്ശേരി മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിനു ഉള്‍പ്പെടെ രണ്ട് ഡോക്ടര്‍മാരും 19 ആരോഗ്യപ്രവര്‍ത്തകരും വീട്ടുനീരിക്ഷണത്തില്‍
.ജൂണ്‍ രണ്ട് മുതല്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പൊറുത്തിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മാടായികോണം സബ് സെന്ററിലെ കരുവന്നൂര്‍ ഊരകം സ്വദേശിയായ 51 വയസുകാരിക്കാണ് കഴിഞ്ഞ ദിവസം കൊറോണ പോസിറ്റീവ് സ്ഥിരികരിച്ചത്. സമ്പര്‍ക്കത്തിലൂടെയാകാം രോഗം പകര്‍ന്നതെന്ന നിഗമനത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍.
എന്നാല്‍ ഇവര്‍ ജോലി ചെയ്യുന്നിടത്തോ വീടിന് സമീപമോ മറ്റാര്‍ക്കും രോഗം സ്ഥിരികരിച്ചിട്ടില്ല എന്നത് ആശയകുഴപ്പം സൃഷ്ടിക്കുന്നു. ഇവരുമായി സമ്പര്‍ക്കമുണ്ടായിരുന്നവരുടെ വിശദമായ പട്ടിക തയ്യാറാക്കുകയാണ് ജില്ലാ ഭരണകൂടം.
മെയ് 31 ന് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലെ 7,8,9 വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരായ പി.സി മുരളിധരന്, അംബിക പള്ളിപ്പുറത്ത്,രമേശ് വാര്യര്‍.നഗരസഭ ഹെല്‍ത്ത് സൂപ്രവൈസര്‍ പി.ആര്.സ്റ്റാന്‍ലി, പൊറത്തിശ്ശേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ബി. രാജു എന്നിവരും ഇവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനാല്‍ വീട്ടുനീരിക്ഷണത്തില്‍ കടന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: