ബെംഗളൂരു: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കര്‍ണാടകത്തിന്റെ തീരപ്രദേശങ്ങളിലും മധ്യമേഖലയിലും വ്യാപക മഴയോടെ പ്രവേശിച്ചതായി സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ശ്രീനിവാസ് റെഡ്ഡി അറിയിച്ചു.
അടുത്ത 48 മണിക്കൂറിനുള്ളില്‍ തീരപ്രദേശങ്ങളില്‍ മിക്ക സ്ഥലത്തും സംസ്ഥാനത്തിന്റെ ഉള്‍പ്രദേശങ്ങളിലും ഇടിമിന്നലോടെയുള്ള മഴയുണ്ടാകാന്‍ സാധ്യയുണ്ട്. എന്നാല്‍ നിസര്‍ഗ ചുഴലിക്കാറ്റ് തെക്കന്‍ ഉപദ്വീപില്‍ നിന്ന് മഴമേഖങ്ങളെ നീക്കം ചെയ്തതിനാല്‍ അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ കാലവര്‍ഷം ദുര്‍ബലപ്പെടാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കാലര്‍ഷത്തെ തുടര്‍ന്ന് അടുത്ത രണ്ടു-മൂന്നു ദിവസങ്ങളില്‍ തീരദേശ ജില്ലകളിലും സംസ്ഥാനത്തിന്റെ മധ്യ ഭാഗത്തും മലനാട് പ്രദേശങ്ങളിലും മിതമായതോ, കനത്തതോ ആയ മഴ ലഭിക്കു മെന്നും ശ്രീനിവാസ് റെഡ്ഡി പറഞ്ഞു.
ഉത്തര കന്നഡയിലെ കാര്‍വാറില്‍ വ്യാഴാഴ്ച 15സെന്റീമീറ്റര്‍ മഴ ലഭിച്ചു. 11 സെന്റീമീറ്റര്‍ മഴ ഉഡുപ്പി ജില്ലയിലെ കുന്ദാപൂരിലും മലനാട് മേഖലയിലെ ശിവമൊഗയിലും ലഭിച്ചു.
ഉത്തര കന്നഡയിലെ കദ്രയിലും ഗെര്സോപ്പയിലും ചിക്കമംഗളൂരു ജില്ലയിലെ കൊട്ടിഗെഹാരയിലും 10 സെന്റിമീറ്റര്‍ മഴ ലഭിച്ചു. കുടക് ജില്ലയിലെ വിരാജ്പേട്ടില്‍ എട്ട് സെന്റിമീറ്ററും ഉത്തര കന്നഡയിലെ ഷിരാലി, ഗോകര്‍ണ എന്നിവിടങ്ങളില്‍ ഏഴു സെന്റിമീറ്റര്‍ മഴയും ലഭിച്ചു. സംസ്ഥാനത്തിന്റെ വടക്ക്, തെക്ക് ഉള്‍പ്രദേശങ്ങളില്‍ പലയിടത്തും മഴ പെയ്തു. ജൂണ്‍ മുതല്‍ സെപ്തംബര്‍വരെയുള്ള നാലുമാസ മഴക്കാലം മഴയെ ആശ്രയിച്ചുള്ള സംസ്ഥാനത്തിന് നിര്‍ണായകമാകുമെന്ന് റെഡ്ഡി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: