കൊല്ലം: കോവിഡിനെ തുടര്‍ന്ന് മരണപ്പെട്ട ജില്ലയിലെ ആദ്യ വ്യക്തിയായ കാവനാട് സ്വദേശി സേവ്യറുടെ(65) സംസ്കാരം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം മുളങ്കാടകം ശ്മശാനത്തില്‍ നടന്നു.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം പിപിഇ കിറ്റുകള്‍ ധരിച്ച വളരെ കുറച്ച് ആളുകള്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിച്ചുള്ളു. അന്ത്യചുംബനം ഉള്‍പ്പടെയുള്ള ആചാരങ്ങള്‍ ഒഴിവാക്കിയിരുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ പരിശോധിക്കാനും പിപിഇ കിറ്റുകള്‍ ഉപയോഗിക്കുന്നതിനും ബന്ധുക്കള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഫോറന്‍സിക് വിദഗ്ധന്‍ കൂടിയായ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസ് പരിശീലിപ്പിച്ചു. തുടര്‍ന്ന് ശക്തികുളങ്ങര പിഎച്ച്സി മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഒരു ശതമാനം വീര്യമുള്ള ബ്ലീച്ചിങ് സൊല്യൂഷന് ഉപയോഗിച്ച് ആംബുലന്‍സ് ഉള്‍പ്പടെ അണുനശീകരണം നടത്തി. ഉപയോഗിച്ച പിപിഇ കിറ്റുകള്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: