കൊട്ടാരക്കര: നടന് കൊട്ടാരക്കര ശ്രീധരന്‍നായരുടെ കുടുംബവീട്ടില്‍ വൃക്ഷത്തൈ നടീല്‍ ബിജെപി മണ്ഡലം പ്രസിഡന്റ് വയയ്ക്കല്‍ സോമനും ശ്രീധരന്‍നായരുടെ മകള്‍ ബീന കൃഷ്ണകുമാറും സംയുക്തമായി നിര്‍വഹിച്ചു. ചടങ്ങില്‍ മുനിസിപ്പാലിറ്റി പ്രസിഡന്റ് അനീഷ് കിഴക്കേക്കര, മണ്ഡലം ട്രഷറര്‍ സുനീഷ്, സെക്രട്ടറി അരുണ്‍, രാജീവ് എന്നിവര്‍ സംബന്ധിച്ചു.
ബിജെപി പവിത്രേശ്വരം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ കൈതക്കോട് കന്യാര്കാവിലമ്മയുടെ സന്നിധിയില്‍ വ്യക്ഷതൈ നട്ടു. കുന്നത്തൂര്‍ മണ്ഡലം പ്രസിഡന്റ് ബൈജു ചെറുപൊയ്ക പരിപാടി ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ സൈനിക സേവാ പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി മധുവട്ടവിള, ജെ. ജയചന്ദ്രബാബു, പി.സുരേഷ് കുമാര്‍, സേതു ഇടവട്ടം, ജി.ഉണ്ണികൃഷ്ണന് കൈതക്കോട്, അരവിന്ദാക്ഷന് ഇടവട്ടം എന്നിവര്‍ നേതൃത്വം നല്കി.
ചാത്തന്നൂര്‍: കര്‍ഷകമോര്‍ച്ച ചാത്തന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫലവൃക്ഷതൈകള്‍ നട്ടു. സംഘമന്ദിറില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് എസ്.പ്രശാന്ത് വൃക്ഷ തൈനട്ട് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ.മുരളീധരന്, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വേണുഗോപാല്‍, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ്് വിജയകുമാരനാശാന്‍, കര്‍ഷകമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി മനോജ് പോളച്ചിറ തുടങ്ങിയവര്‍ പങ്കെടുത്തു.
കുന്നത്തൂര്‍: മൈനാഗപ്പള്ളി പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ബിജെപി സംസ്ഥാനസെക്രട്ടറി രാജിപ്രസാദ് തൈ നട്ടു. പഞ്ചായത്ത് സമിതി പ്രസിഡന്റ് അജയന് കാക്കര, ജനറല്‍സെക്രട്ടറി അരവിന്ദാക്ഷന്‍പിള്ള, ശ്രീ കുമാര്‍, വിജയന്‍പിള്ള, യുവമോര്‍ച്ച പഞ്ചായത്ത് സമിതി പ്രസിഡന്റ് അരുണ്‍ കവറാട് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: