കാസര്‍കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ജീവനക്കാരുടെ ഭയാശങ്കകള്‍ അകറ്റുന്നതിനും ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സര്‍വ്വീസ് സംഘടനകളുടെ യോഗം അടിയന്തിരമായി വിളിച്ചുചേര്‍ക്കണമെന്ന് കേരള എന്‍ജിഒ സംഘ് കാസര്‍കോട് ജില്ലാ കമ്മറ്റി ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.
അതിഥി തൊഴിലാളികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട് നേരിട്ട് ഇടപെടേണ്ട ജീവനക്കാര്‍ക്ക് മാസ്ക് മാത്രമാണ് സുരക്ഷാ ഉപകരണമായി നല്‍കുന്നത്. പഞ്ചായത്ത് ജീവനക്കാരെ മാനസികമായി പീഡിപ്പിക്കുന്ന നടപടികളാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ പ്രവര്‍ത്തന ശൈലി ജീവനക്കാര്‍ക്ക് കടുത്ത മാനസിക സംഘര്‍ഷമുണ്ടാക്കുന്നുണ്ട്. ജീവനക്കാര്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യുവാനുള്ള സാഹചര്യമൊരുക്കുവാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് കേരള എന്‍ജിഒ സംഘ് കാസര്‍കോട് ജില്ലാ സെക്രട്ടറി സി.വിജയന് ജില്ല കളക്ടറോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: