മുക്കം: മുക്കം കടവ് വെന്റ് പൈപ്പ് പാലം ഓര്‍മ്മയായി. ഇരുവഴിഞ്ഞിപുഴക്ക് കുറുകെ കാരശ്ശേരി ഗ്രാമപഞ്ചാ യത്തിനെയും മുക്കം നഗരസഭയെയും ബന്ധിപ്പിച്ച് കൊണ്ട് നിര്‍മ്മിച്ച പാലമാണ് പൊളിച്ച് നീക്കുന്നത്. മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ചാണ് പൊളിച്ചുമാറ്റുന്നത്.
2003 ല്‍ 65 ലക്ഷം രൂപ ചെലവഴിച്ച് കാരശേരി ഗ്രാമപ ഞ്ചായത്താണ് പാലം നിര്‍മ്മിച്ചത്. മഴക്കാലമായാല്‍ കുമാരനെല്ലൂര്‍, തടപ്പറമ്പ്, പുതിയോട്ടില്‍, ആനയാംകുന്ന് പ്രദേശങ്ങളി ലുള്ളവര്‍ക്ക് മുക്കവുമായി ബന്ധപ്പെടാന്‍ കിലോ മീറ്ററുകള്‍ ചുറ്റി സഞ്ചരിക്കുകയോ തോണിയെ ആശ്രയി ക്കുകയോ വേണ്ടിയിരുന്നു. നിറഞ്ഞ് കവിഞ്ഞൊഴുകുന്ന പുഴയിലൂടെ തോണിയില്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെ യുള്ളവരുടെ യാത്ര ദുഷ്ക്കരമായിരുന്നു. ഇതിനൊരു പരിഹാരമെന്നോണമാണ് ഇവിടെ പാലം നിര്‍മ്മിച്ചത്. കണ്ണൂര്‍ എഞ്ചിനിയറിംങ്ങ് കോളേജിന്റെ സാങ്കേതിക സഹായത്തോടെ തലശ്ശേരി തുളുവനാലിക്കല് പൈപ്പ് കമ്പനിയാണ് പാലം നിര്‍മ്മിച്ചത്. സംസ്ഥാനത്തെ ആദ്യ വെന്റ് പൈപ്പ് പാലമായിരുന്നു. പാലത്തിന്റെ നിലനില്പ് ചൂണ്ടിക്കാട്ടി രാഷ്ട്രീയ വിവാദങ്ങളും ഉടലെടുത്തിരുന്നു.
പുതിയ കോണ്‍ക്രീറ്റ് പാലം യാഥാര്‍ത്ഥ്യമായതോടെ യാണ് വെന്റ് പൈപ്പ് പാലം പൊളിച്ച് മാറ്റാന്‍ തീരുമാനയത്. മഴക്കാലത്ത് പുഴയിലെ കുത്തൊഴുക്കില്‍ മരത്തടികളും മറ്റും അടിഞ്ഞ് കൂടി ഒഴുക്ക് തടസ്സപ്പെട്ട് ഇരുകരകള്‍ക്കും ഭീഷണിയാകുന്ന സാഹചര്യത്തിലാണ് പാലം പൊളിച്ചു നീക്കാന്‍ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചത്. കഴിഞ്ഞ ദിവസം തുടങ്ങിയ പൊളിക്കല്‍ ദൗത്യം വ്യാഴാഴ്ച പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: