പത്തനംതിട്ട: വിദേശത്തുനിന്നും പ്രവാസികളെ ജില്ലയില്‍ കൊണ്ടുവന്നുതുടങ്ങിയശേഷം ഇന്നലെ വരെ 318 ഗര്‍ഭിണികള്‍ ജില്ലയില്‍ എത്തിയതായി ആരോഗ്യവിഭാഗത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതുവരെ 98 വിമാനങ്ങളിലായി1109 പേരാണ് ജില്ലയില്‍ എത്തിയിട്ടുള്ളത്. കഴിഞ്ഞ മെയ് 11നാണ് ലോക്ഡൗണ്‍കാലത്തെ ആദ്യവിമാനം പ്രവസികളുമായി കേരളത്തിലെത്തിയത്. ഇന്നലെ അഞ്ചു വിമാനങ്ങളില്‍ 72 പ്രവാസികളാണ് ജില്ലയില്‍ എത്തിയത്.ഇവരില്‍ ഏഴുപേര്‍ ഗര്‍ഭിണികളാണ്.
ഇന്നലെ എത്തിയ 72പ്രവാസികളില്‍ 41 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും 31 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായിട്ടാണ് ഇവര്‍ എത്തിയത്.
അബുദാബി- തിരുവനന്തപുരം വിമാനത്തില്‍ അഞ്ച് സ്ത്രീകളും 12 പുരുഷന്മാരും നാലു കുട്ടികളും ഉള്‍പ്പെടെ 21 പേരാണെത്തിയത്. ഇവരില്‍ 15 പേര് വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും ആറു പേര് വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.ദോഹ- കൊച്ചി വിമാനത്തില്‍ നാല് സ്ത്രീകളും നാലു പുരുഷന്മാരും മൂന്നു കുട്ടികളും ഉള്‍പ്പെടെ 11 പേര് എത്തി. ഇവരില്‍ ഒരാളെ കോവിഡ് കെയര്‍ സെന്ററിലും പത്തുപേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.
ബഹ്റിന്- കോഴിക്കോട് വിമാനത്തില്‍ ജില്ലക്കാരായ ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും ഉള്‍പ്പെടെ മൂന്നുപേരാണെത്തിയത്. ഇവര്‍ മൂന്നുപേരും കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാണ്.
ദുബായ്- തിരുവനന്തപുരം വിമാനത്തില്‍ അഞ്ചു സ്ത്രീകളും പത്തു പുരുഷന്മാരും ആറു കുട്ടികളും അടക്കം 21 പേരെത്തിയതില്‍ 15 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി. മൂന്നു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ആറുപേര്‍ വീടുകളിലും നിരീക്ഷണത്തില്‍ പ്രവേശിച്ചു.
കുവൈറ്റ്- കൊച്ചി വിമാനത്തില്‍ ഏഴു സ്ത്രീകളും അഞ്ചു പുരുഷന്മാരും നാലു കുട്ടികളും ഉള്‍പ്പെടെ 16 പേരാണെത്തിയത്. ഇവരില്‍ ഏഴുപേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും നാലു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ഒന്പതുപേര് വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: