ന്യൂദല്‍ഹി: ജവാലിന്‍ ത്രോ താരം നീരജ് ചോപ്രയെ അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡിന് ശുപാര്‍ശ ചെയ്തു. കോമണ്‍ വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണമെഡല്‍ ജേതാവാണ് നീരജ്. 2016 ല്‍ ലോക ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതോടെയാണ് നീരജ് പ്രമുഖ താരമായി മാറിയത്.
ഇത്തവണ നീരജ് ചോപ്രയ്ക്ക് ഖേല്‍ രത്ന ലഭിക്കുമെന്ന് അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് അഡില്ലി സുമരിവാല പറഞ്ഞു. 2018 ല്‍ മീരാഭായ് ചാനുവും കഴിഞ്ഞ വര്‍ഷം ബജ്രംഗ് പൂനിയയും നീരജ് ചോപ്രയെ മറികടന്ന് ഖേല്‍ രത്ന അവാര്‍ഡ് നേടി.
2018 ലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ അര്‍പീന്ദര്‍ സിങ്, മധ്യ ദൂര ഓട്ടക്കാരന് മഞ്ജിത്ത് സിങ്, സ്പ്രിന്റര്‍ ദ്യുതി ചന്ദ്, മധ്യ ദൂര ഓട്ടക്കാരി പി്.യു. ചിത്ര എന്നിവരെ അര്‍ജുന അവാര്‍ഡിനായി ശുപാര്‍ശ ചെയ്്തിട്ടുണ്ട്. ഡെപ്യൂട്ടി ചീഫ് കോച്ച് രാധാകൃഷ്ണന് നായരെ ദ്രോണാചാര്യ പുരസ്കാരത്തിന് ശുപാര്‍ശ ചെയ്തു.
1982 ഏഷ്യന്‍ ഗെയിംസില്‍ വെള്ളിമെഡല്‍ നേടിയ ഡിസ്കസ് ത്രോ താരം കുല്‍ദീപ് സിങ് ഭുല്ലാര്‍, 2002 ഏഷ്യന്‍ ഗെയിംസില്‍ നാലാം സ്ഥാനം നേടിയ സ്പ്രിന്റര്‍ ജിന്‍സി ഫിലിപ്പ് എന്നിവരെ ധ്യാന്‍ ചന്ദ് പുരസ്കാരത്തിന് ശുപാര്‍ശ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: