ലണ്ടന്‍ : ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്നും കോടികളുടെ വായ്പയെടുത്ത് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറും. ലണ്ടന്‍ കോടതിയില്‍ മല്യയ്ക്കെതിരായ നടപടികള്‍ പൂര്‍ത്തിയായ സ്ഥിതിക്ക് ഏത് നിമിഷവും ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. മല്യയ്ക്കെതിരേയുള്ള നടപടി ക്രമങ്ങള്‍ക്കായി ഇന്ത്യയ്ക്ക് കൈമാറണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഇതിനെതിരെ മല്യ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ മാസം 14ന് കോടതി തള്ളി. ഇതോടെയാണ് മല്യയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ഉറപ്പിക്കാനായത്. നിലവില്‍ മല്യയെ ഇന്ത്യയ്ക് കൈമാറുന്നതിനുള്ള നടപടികളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. ചില സങ്കേതിക നടപടികള്‍ മാത്രമാണ് അവശേഷിക്കുന്നത്. മല്യയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ എന്‍ഫോഴ്സ്മെന്റും സിബിഐയും വേഗത്തില്‍ പൂര്‍ത്തിയാക്കി വരികയാണെന്നും എന്‍ഫോഴ്സ്മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സിബിഐക്ക് പുറമെ എന്‍ഫോഴ്സ്മെന്റും വിജയ് മല്ല്യയെ കസ്റ്റഡിയില്‍ വാങ്ങും. നിയമനടപടികള്‍ക്കായി മല്യയെ ഇന്ത്യയില്‍ എത്തിക്കാനായാല്‍ കേന്ദ്ര സര്‍ക്കാരിന് മറ്റൊരു വീജയം കൂടിയാകും ഇത്.
കിങ്ഫിഷര്‍ എയര്‍ലൈസിന്റെ പേരില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും 9000 കോടി വെട്ടിച്ചാണ് മല്യ ലണ്ടനിലേക്ക് കടന്നത്. ഇന്ത്യയിലെ ജയിലുകളില്‍ അനാരോഗ്യകരമായ അന്തരീക്ഷമാണ് നിലവിലുള്ളത്. അതിനാല്‍ തന്നെ ഇന്ത്യക്ക് കൈമാറരുതെന്നാണ് മല്യ ലണ്ടന്‍ കോടതിയില്‍ ഇതിനെതിരെ അപ്പീല്‍ നല്‍കിയത്.
2017ലാണ് മല്യ ലണ്ടനിലേക്ക് പോയത്. കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ കഴിഞ്ഞ ഡിസംബറിലാണ് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. ഇതോടെ വായ്പയെടുത്ത മുഴുവന്‍ തുകയും തിരിച്ചു നല്‍കാമെന്ന് മല്യ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: