തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം മൂലം തൊഴില്‍ നഷ്ടപ്പെട്ട് തിരികെ എത്തുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് അനുകൂല്യങ്ങള്‍ നല്കി പിണറായി സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണനം. ഇതിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് മാറ്റി വെച്ചിരിക്കുന്നത് 650 കോടിരൂപയാണ്. പിന്നാക്ക വിഭാഗ വികസന കോര്പറേഷന് മുഖേനയാണ് പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നത്.
‘റിട്ടേണ്‍’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്കെതിരെ ഇതിനകം തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഒബിസിക്കാരും പദ്ധതിയുടെ പരിതിയില്‍ വരുമെന്ന് പറയുന്നുണ്ടെങ്കിലും തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തിലേക്ക് മടങ്ങിവരുന്ന മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന ന്യൂനപക്ഷ വിഭാഗത്തിന്റെ പുനരധിവാസത്തിനാണ് പദ്ധതിയെന്നതാണ് സത്യം.
. 6 മുതല്‍ 8 ശതമാനം വരെ പലിശ നിരക്കില്‍ 20 ലക്ഷം രൂപവരെ വായ്പ അനുവദിക്കുന്ന ഈ പദ്ധതിയില്‍ രേഖകള്‍ സമര്‍പ്പിച്ച് 15 ദിവസത്തിനകം വായ്പ അനുവദിക്കും. പരമാവധി മൂന്നു ലക്ഷം രൂപ മൂലധന സബ്സിഡിയും (15 ശതമാനം) തിരിച്ചടവിന്റെ ആദ്യ 4 വര്‍ഷം 3 ശതമാനം പലിശ സബ്സിഡിയും നോര്‍ക്ക ലഭ്യമാക്കും.
ഈ പദ്ധതി പ്രകാരം പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ നിന്നും സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 20 ലക്ഷം രൂപ വായ്പയെടുക്കുന്ന പ്രവാസിക്ക് വായ്പാ ഗഡുക്കള്‍ കൃത്യമായി തിരിച്ചടക്കുകയാണെങ്കില്‍ വായ്പാ കാലാവധിയായ അഞ്ചു വര്‍ഷത്തിനകം മുതലും പലിശയുമടക്കം തിരിച്ചടക്കേണ്ടത് മുതലിനേക്കാളും കുറഞ്ഞ തുകയായ 18.5 ലക്ഷം രൂപ മാത്രമായിരിക്കുമെന്ന് പിണറായി വ്യക്തമാക്കുന്നു.
സംരംഭകര്‍ക്ക് പദ്ധതികള്‍ ആരംഭിക്കുന്നതിന് അഞ്ചു ലക്ഷം രൂപ വരെ 6 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പ്രവര്‍ത്തന മൂലധനവായ്പ അനുവദിക്കുമെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. തൊഴില്‍ നഷ്ടപ്പെട്ട് വിദേശങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന ള്ള ഭൂരിപക്ഷം ഹിന്ദുക്കള്‍ക്കും ഒരു ആനൂകൂല്യവും ലഭിക്കില്ല. ജാതിയുടേയും മതത്തിന്റേയും ചട്ടക്കൂടിനപ്പുറം തൊഴിലിന്റെ മഹത്വം ഉയര്‍ത്തി പ്രവാസി ജീവിതം നയിച്ചവരെ പുനരധിവസിപ്പിക്കുന്നതിന് ജാതിയും മതവും മാനദണ്ഡമാക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: