അഞ്ചല്‍: കൊവിഡ് ഭീഷണിയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സജ്ജികരിച്ച് പുതിയ അധ്യയന വര്‍ഷം ആരംഭിച്ച് കേരളം ചരിത്രം കുറിക്കുമ്പോള്‍ ഇതൊക്കെ സ്വപ്നം കാണുന്ന ഒരു കൂട്ടരുണ്ട് കേരളത്തില്‍. ടീവിയും, ഇന്റര്‍നെറ്റും, ലാപ്ടോപ്പും ,ആന്‍ഡ്രോയിഡ് ഫോണുകളും അടക്കമുള്ള ആധുനിക സംവിധാനങ്ങള്‍ വാങ്ങാന്‍ കഴിയാത്ത രക്ഷകര്ത്താളുടെ മക്കളാണിവര്‍.
ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ സംസ്ഥാനത്ത് സ്കൂള്‍ അധ്യയന വര്‍ഷം ഇന്ന് ആരംഭിച്ചപ്പോള്‍ സൗകര്യങ്ങളില്ലാത്തതിനാല്‍ പഠനം തുടങ്ങാന്‍ കഴിയാത്തതിനാല്‍ പ്രതിസന്ധിയിലാണ് നിര്‍ദ്ധനരായ മാതാപിതാക്കളും വിദ്യാര്‍ത്ഥികളും. അത്തരത്തില്‍ ഒരാളാണ് അഞ്ചല്‍ നെടുങ്കോട്ടുകോണത്ത് കുന്നുംപുറത്ത് വീട്ടില്‍ രാജേഷ്, മായ ദമ്പതികളുടെ മക്കളായ മീനാക്ഷിയും വൈകാക്ഷിയും.
ഇടമുളയ്ക്കല്‍ ജവഹര്‍ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മീനാക്ഷിയുടെയും പാലമുക്ക് എല്‍പിഎസിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ വൈകാക്ഷിയുടെയും മാതാപിതാക്കള്‍ക്ക് ടിവിയോ ആന്‍ഡ്രോയിഡ് ഫോണോ ലാപ്ടോപ്പോ വാങ്ങി നല്‍കാനുള്ള പണമില്ല.
തടിപ്പണിക്കാരനായ രാജേഷിന് ഈ കോവിഡ് കാലത്ത് സ്ഥിരമായി തൊഴിലില്ല. അതു കൊണ്ട് ഏറെ പ്രതിസന്ധിയിലാണ് ഇവര്‍.
ബന്ധപ്പെട്ട അധികാരികള്‍ ഇവരെ പോലുള്ളവര്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ ഇവരുടെ വിദ്യാഭ്യാസം പ്രതിസന്ധിയിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: