പള്ളുരുത്തി: കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 61 ദിവസത്തെ ട്രോളിങ് നിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് ധര്‍ണ നടത്തി. തോപ്പുംപടി ബിഒടി പാലത്തിന് സമീപം സാമൂഹ്യ അകലം പാലിച്ച് നടത്തിയ ധര്‍ണ ഷിജി തയ്യില്‍ ഉദ്ഘാടനം ചെയ്തു.
വി.ഡി. മജീന്ദ്രന് അധ്യക്ഷനായി. കേന്ദ്ര സര്‍ക്കാര്‍ 61 ദിവസത്തെ മത്സ്യബന്ധന നിരോധനമാണ് നടപ്പാക്കി വരുന്നത്, കേരള സര്‍ക്കാരാകട്ടെ 52 ദിവസവും ബോട്ടുടമകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി കൊറോണയുടെ മറവില്‍ 52 ദിവസത്തെ നിരോധനമാണ് നടപ്പാക്കുന്നത്. ഇത് അശാസ്ത്രീയമാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനും കടലിലെ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും മത്സ്യങ്ങളുടെ പ്രജനന കാലമായ മണ്‍സൂണ്‍ കാലയളവില്‍ 90 ദിവസത്തെ ട്രോളിങ് നിരോധനം നടപ്പാക്കണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. പി.വി. വില്സന്, ഷിജി തയ്യില്‍, വി.എസ്. ജോണ്സന്, പി.ജെ. സേവ്യര്‍, ബിജു പത്മനാഭന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: