ന്യൂദല്‍ഹി: രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേല്‍ രത്ന അവാര്‍ഡിന് ഗുസ്തി താരം വിനേഷ് ഫോഗ്ട്ടിനെ ശുപാര്‍ശ ചെയ്യാന്‍ റസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ തീരുമാനിച്ചു. തുടര്‍ച്ചയായ രണ്ടാം തവണയാണ് വിനേഷിനെ ഈ അവാര്‍ഡിന് ശുപാര്‍ശ ചെയ്യുന്നത്.
ഖേല്‍ രത്ന പുരസ്കാരത്തിന് വിനേഷിനെ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള കത്ത് ഇന്ന് കായിക മന്ത്രാലയത്തിന് നല്‍കുമെന്ന് റസ് ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ സെക്രട്ടറി വിനോദ് ടോമര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ബജ്രംഗ് പൂനിയയ്ക്കൊപ്പം വിനേഷിനെയും ഖേല്‍ രത്ന പുരസ്കാരത്തിന് ശുപാര്‍ശ ചെയ്തതാണ്. എന്നാല്‍ ബജ്രംഗ് പൂനിയയ്ക്ക് പാരലിമ്പിക്സ് താരം ദീപ മാലിക്കിനൊപ്പം ഖേല്‍ രത്ന ലഭിച്ചു.
53 കിലോഗ്രാം വിഭാഗത്തില്‍ നിലവിലെ ലോക മൂന്നാം നമ്പര്‍ താരമാണ് വിനേഷ്. 2019 ലെ ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം സ്വന്തമാക്കി വിനേഷ് ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി.
രോഹിത് ശര്‍മ്മയെ ഖേല്‍രത്നയ്ക്ക് ശുപാര്‍ശ ചെയ്തു
ന്യൂദല്‍ഹി: സ്റ്റാര്‍ ബാറ്റ്സ്മാന് രോഹിത് ശര്‍മയെ ഖേല്‍ രത്ന പുരസ്കാരത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ശുപാര്‍ശ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: