ചിറയിന്‍കീഴ്: ചിറയിന്‍കീഴില്‍ കോവിഡ് രോഗികളെ കണ്ടെത്തിയെന്ന് വാട്സ്ആപ്പില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് ചിറയിന്‍കീഴ് പഞ്ചായത്ത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഈവാര്‍ത്ത പ്രചരിച്ചുകൊണ്ടിരുന്നത്. ഇത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയിരുന്നു.
ഈ വാര്‍ത്ത ചിറയിന്‍കീഴിലെ കച്ചവട സ്ഥാപനങ്ങളെ സാരമായി ബാധിച്ചതായി വ്യാപാരികള്‍ അറിയിച്ചു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാറി കച്ചവടം മെല്ലെ ആരംഭിച്ചു വരുന്ന ഈ സമയത്ത് ഇത്തരം വാര്‍ത്തകള്‍ തങ്ങളുടെ പ്രതീക്ഷകളെ തകിടം മറിക്കുന്നുവെന്ന് താലൂക്കാശുപത്രിക്ക് മുന്നില്‍ കച്ചവടം നടത്തുന്ന ജോയ് പുഷ്പ അറിയിച്ചു.
വ്യാജവാര്‍ത്തകള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ തന്നെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. വ്യാജവാര്‍ത്തകള്‍ക്കെതിരെ ശക്തമായ നടപടികള്‍ വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: