വാഷിങ്ടണ്‍: കൊറോണ വൈറസ് ലോകത്താകമാനം വ്യാപിപ്പിച്ച ചൈനക്കെതിരെ കടുത്ത നടപടികളുമായി അമേരിക്ക. അമേരിക്കന്‍ സര്‍വകലാശലകളിലുള്ള ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നും ഹോംങ്കോങിനുള്ള പ്രത്യേക വ്യാപരപദവിയും അനൂകൂല്യവും എടുത്തു കളയുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കി. വിദ്യാര്‍ത്ഥികളെന്ന പേരില്‍ അമേരിക്കയില്‍ എത്തി വിദ്യാര്‍ത്ഥികളില്‍ ചിലര്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് വേണ്ടി ചാരപ്പണി ചെയ്യുന്നുണ്ട്. അതിനാല്‍ ചൈനീസ് സൈന്യവുമായി ബന്ധമുള്ള വിദ്യാര്‍ത്ഥികളെയാണ് യു എസ്സിലെ സര്‍വകലാശാലകളില്‍ നിന്നും പുറത്താക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.
ദേശീയ സുരക്ഷ നിയമത്തിന് ചൈന അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് ആഗോള വാണിജ്യ ഹബ്ബുകളില്‍ ഒന്നായ ഹോംങ്കോങിനുമേല് അമേരിക്ക കടുത്ത നടപടിയെടുത്തിരിക്കുന്നത്. ഹോംങ്കോങിന് അനുവദിച്ചിട്ടുള്ള തീരുവ ഇളവ്, വ്യാപര പരിഗണന, ഡോളര്‍ വിനിമയത്തിലെ ഇളവ്, വീസ ഫ്രീ യാത്ര എന്നിവ പിന്‍വലിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ഹോങ്കോങ്ങിലെ മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യമോഹങ്ങളും കമ്മ്യൂണിസ്റ്റ് ചൈന തല്ലിക്കെടുത്തിയത്. ചൈനയുടെ കീഴില്‍ അര്‍ധ സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടുള്ള വിവാദ സുരക്ഷാ നിയമത്തിന് പാര്‍ലമെന്റ് കഴിഞ്ഞ ദിവസം അംഗീകരം നല്കി ജനങ്ങളുടെ എല്ലാ മൗലിക അവകാശങ്ങളും സര്‍ക്കാര്‍ കവര്‍ന്നെടുത്തിരുന്നു.
പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമത്തിനെതിരെ കഴിഞ്ഞ ദിവസം ഹോങ്കോങ്ങില്‍ തുടങ്ങിയ പ്രതിഷേധം അക്രമാസക്തമായിട്ടുണ്ട്. നഗരത്തിന്റെ പലയിടത്തും പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരിക്ക് ഏറ്റിട്ടുണ്ട്. ജനാധിപത്യം ആവശ്യപ്പെടുന്ന സമരക്കാര്‍ക്കെതിരെ പട്ടാള നടപടി സ്വീകരിക്കുമെന്ന സന്ദേശവും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുമെന്ന മുന്നറിയിപ്പും സര്‍ക്കാര്‍ നല്കി. ഇതോടെയാണ് അമേരിക്കന്‍ പ്രസിഡന്റ് തന്നെ ചൈനക്കെതിരെ പരസ്യമായി രംഗത്തു വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: