ന്യൂദല്‍ഹി: ഐഎസ്ഐ പിന്തുണയോടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ചാരശൃംഖല സുരക്ഷാ ഏജന്‍സികള്‍ തകര്‍ത്തു. സൈനിക ഇന്റലിജന്‍സ്, കശ്മീര്‍, മുംബൈ ക്രൈംബ്രാഞ്ചുകളുടെ സംയുക്ത നീക്കത്തിലാണിത്. സംഭവത്തില്‍ മുംബൈയില്‍ നിന്ന് ഒരാളെ അറസ്റ്റ് ചെയ്തു. രാജ്യത്തെ പ്രതിരോധ സ്ഥാപനങ്ങളുടെയും ലഡാക്കിലെ തന്ത്രപ്രധാന കേന്ദ്രങ്ങളുടെയും സുപ്രധാന വിവരങ്ങള്‍ ചോര്‍ത്താനുള്ള പാക്കിസ്ഥാന്റെ ശ്രമമാണ് ഇതോടെ തകര്‍ന്നത്.
ലഡാക്കിനെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ തേടി മെയ് ആദ്യം മുതല്‍ സൈന്യത്തിലെ പല ഉദ്യോഗസ്ഥര്‍ക്കും ചില നമ്പറുകളില്‍ നിന്ന് ഫോണ്‍കോളുകള്‍ ലഭിച്ചിരുന്നു. ഇതില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കോളുകളുടെ ഉറവിടം വ്യാജ മേല്‍വിലാസത്തില്‍ നിന്നാണെന്ന് തിരിച്ചറിഞ്ഞു. ലഡാക്ക് ഉള്‍പ്പെടെയുള്ള അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ നേര്‍ക്കുനേര്‍ എത്തിയ സാഹചര്യത്തിലാണിതെന്നാണ് നിഗമനം.
സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കായി അന്വേഷണം തുടരുന്നുണ്ടെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. അന്താരാഷ്ട്ര നമ്പറുകള്‍ ചൈനീസ് സിം ബോക്സുകള്‍ ഉപയോഗിച്ച് ആഭ്യന്തര നമ്പറുകളാക്കിയാണ് ഇവര്‍ വിളിച്ചത്. ഈ നമ്പറുകള്‍ എവിടെ നിന്നാണെന്ന് തിരിച്ചറിയാനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: