അഡ്വ.ജെ ആര് പത്മകുമാര്‍
(ബിജെപി സംസ്ഥാന ട്രഷറര്‍)
കോവിഡ്- 19 എന്ന മഹാമാരി ലോകത്തെ കീഴടക്കുകയാണ്. ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക ,.പ്രതിസന്ധിയിലേക്കാണ് രാജ്യങ്ങള്‍ നീങ്ങുന്നത്. ലോകം മുഴുവന്‍ ഈ പ്രതിസന്ധിക്കു മുമ്പില്‍ പകച്ചു നില്ക്കുമ്പോള് ഭാരതം മോഡിജിയുടെ നേതൃത്വത്തില്‍ തലയുയര്‍ത്തി നി ല്ക്കുന്ന കാഴ്ച 130 കോടി ജനങ്ങള്‍ക്കും ആവേശമാണ് നല്‍കുന്നത് ‘ഒരു രാജ്യത്തിന്റെ പൂണ്യം എന്തെന്നാല്‍ ദിര്ഘവീക്ഷണമുള്ള തിരുമാനം എടുക്കുവാന്‍ കഴിവുള്ള അനുഭവസമ്പത്തുള്ള ഒരു ഭരണാധികാരിയെ കിട്ടുകയെന്നതാണ്, ആ ഭാഗ്യമാണ് മോഡിജി യിലുടെ നമുക്ക് കൈവന്നത് ‘2014 മേയ് മാസത്തില്‍ എന്‍ ഡി ഏ അധികാരത്തില്‍ വരുമ്പോള്‍ ഇന്ത്യയുടെ അവസ്ഥ നമുക്ക് അറിയാം.എല്ലാ മേഖലയും തകര്‍ന്നു തരിപ്പണമായി ഇനി ഒരു തിരിച്ചു വരവിന് പോലും സാധ്യത ഇല്ലായെന്ന അവസ്ഥയിലാണ് മോഡി ജി അധികാരമേല്‍ക്കുന്നത് ‘ ഇന്ത്യയുടെ പുരാഗതിയുടെ നട്ടെല്ലായ കര്‍ഷിക മേഖല തകര്‍ന്നിരുന്നു, ജീവിക്കാന്‍ നിവര്‍ത്തിയില്ലാതെ കര്‍ഷകര്‍ കൂട്ടമായി ആത്മഹത്യ ചെയ്യുന്ന ‘ സാഹചര്യം. സാമ്പത്തിക മേഖല ‘ആരോഗ്യമേഖല ‘ വ്യവസായം, അടിസ്ഥാന വികസനം ‘ജലസേജനം ,വിദ്യാഭ്യാസം തുടങ്ങി എല്ലമേഖലയിലും നാം പിന്നോക്കം പോയിരുന്നു. അവിടെ നിന്നു നഷ്ട കണക്കുകളുടെ പുസ്തകവുമായാണ് മോഡി ജി യാത്ര തുടങ്ങുന്നത്. എല്ലാ പ്രതിസന്ധികളെയും അവസരമായി കണ്ടു കൊണ്ട് ഇന്ത്യയിലെ കര്‍ഷകരെയും യുവാക്കളെയും തൊഴിലാളികളെയും വിശ്വാസത്തിലെടുത്തു കൊണ്ടു് മോഡി നടത്തിയ പോരാട്ടമാണു് ഇന്ത്യയെ ലോകത്ത് അഞ്ചാമത്തെ സാമ്പത്തിക ശക്തിയാക്കി ഉയര്‍ത്തിയത്,
ഇന്ത്യയില്‍ തുടര്‍ന്നു വന്ന നെഹറുവിയന്‍ സാമ്പത്തിക നയത്തിന് ഒരു ദിശാ മാറ്റം വന്നത് 1990 കളുടെ ആരംഭത്തിലാണ്.’ അതിനു് കാരണം ‘ഇന്ത്യയെ സ്വയംപര്യയാപ്തമാക്കാന് നെഹറു ,ഇന്ദിര, രജിവ് ഗാന്ധി തുടങ്ങിയവര്‍ മുന്നോട്ട് വച്ച സാമ്പത്തിക നയം രാജ്യത്തെ കൂടുതല്‍ അപകടത്തിലേക്കാണ് നയിച്ചത് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്’ നരസിംഹറാവുവിന്റെ നേതൃത്വത്തില്‍ വന്ന നയം മാറ്റം .മാത്രമല്ല മാറുന്ന ലോക സാഹചര്യങ്ങള്‍ക്ക് അനുശ്രിതമായി നമുക്കും മാറണമെന്ന വിശ്വാസം’ എന്നാല്‍ നിര്ഭാഗ്യമെന്നു് പറയട്ടെ 1991-ല്‍ നരസിംഹറാവു തുടങ്ങി വച്ച സാമ്പത്തിക നയംമാറ്റം മുന്നാട്ടു് കൊണ്ടുപോകാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞില്ല, 1991-ല്‍ തുടക്കമിട്ട പരിഷ്കാരങ്ങള്‍ സോഷ്യലിസ്റ്റ് – സര്‍ക്കാര്‍ സാമ്പത്തിക കമ്പോളധിഷ്ഠിത വ്യവസ്ഥയിലേക്കു്ളള പോക്കായിരുന്നു.എന്നാല്‍ കഴിഞ്ഞ 25 വര്‍ഷം കഴിഞ്ഞിട്ടും കാര്യമായ മുന്നേറ്റം നടത്താന്‍ കഴിഞ്ഞില്ലായെന്ന് മാത്രമല്ലാ ഇതിനെല്ലാം കൂട്ടുനിന്ന മുന്‍ മേഹന് സിംഗ് അതില്‍ നിന്ന് പുറകോട്ട് പോകുകയാണ് ഉണ്ടായത്. ആ സത്യസന്തമല്ലാത്ത നിലപാടാണ് ഇന്ത്യയെ സാമ്പത്തിമായി തകര്‍ത്തത് ‘ വീട്ടില്‍ നിന്ന് ഇറങ്ങുകയും ചെയ്ത് ലക്ഷ്യസ്ഥാനത്ത് എത്തിയതുമില്ല.’ എന്നാല്‍ മോഡി ജിയുടെ സാമ്പത്തിക നയങ്ങള്‍ ഇതില്‍ നിന്ന് വ്യത്യാസമുണ്ട് നെഹറുവിയന്‍ നയങ്ങളെ തിരുത്താന്‍ നരസിംഹ റാവു എടുത്ത നിലപാടുകളോടു് പരിപൂര്‍ണ്ണമായ വിയോജിപ്പില്ല മറിച്ച് നടപ്പിലാക്കാന്‍ എടുത്ത രീതിയോടുള്ള എതിര്‍പ്പാണ് നയം മാറ്റത്തിന് പ്രേരിപ്പിച്ചത്. ആഗോളവല്ക്കരണത്തിലുടെ ഇന്ത്യയെ വിദേശ ഇറക്കുമതി സാധനങ്ങളുടെ ഒരു വില്‍പ്പന കേന്ദ്രമാക്കാതെ ഉല്‍പ്പാദനത്തിന്റെ കേന്ദ്രമാക്കാനാണ് മോഡി സര്‍ക്കാര്‍ ശ്രമിച്ചത്’ ഇതാണ് കാതലായ മാറ്റം’ ഇന്ത്യന്‍ സംരംഭകര്‍ക്കും വിദേശ സംരംഭകര്‍ക്കും ഇന്ത്യയുടെ മനുഷ്യ ശക്തിയെ പ്രയോജനപ്പെടുത്തി നമ്മുടെ രാജ്യത്തെ ഒരു ഉല്‍പ്പാദന കേന്ദ്രമാക്കുക .കമ്പോളത്തില്‍ സര്‍ക്കാര്‍ ഒരു നിഷ്പക്ഷനായ റഫറിയുടെ റോള്‍ സ്വീകരിക്കുക ‘ കമ്പോളത്തില്‍ എല്ലാപേര്‍ക്കും ഒരുപോലെ മത്സരിക്കാനും ഇടപെടാനുമുള്ള സാഹചര്യം സൃഷ്ടിക്കുക എന്നതാണ് പ്രാധാനം: സ്വാകാര്യ – സഹകരണ – പൊതു മേഖലകള്‍ക്ക് സ്വതന്ത്രമായി മത്സരാധിഷ്ടിതമായി കമ്പോളത്തില്‍ ഇടപെടനാന് കഴിയുക. ഇതാണ് നെഹറു ഇന്ദിര നരസിംഹറാവു മന്മോഹന് നയങ്ങളില്‍ നിന്ന് ഇപ്പോഴുണ്ടായിട്ടുള്ള മാറ്റം.’ കമ്പോളത്തില്‍ ഏറ്റവും കഴിവ് ഉള്ളവ നില നില്ക്കും. പൊതുമേഖലാ സ്ഥാപനത്തിന്റെ കഴിവില്ലായ്മ നമ്മുടെ രാജ്യത്തിന്റെ ഖജനാവ് കൊണ്ട് പരിഹരിക്കുന്ന സാഹചര്യം നല്ലതല്ല. എന്നാല്‍ നമ്മുടെ രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലകളില്‍ സര്‍ക്കാരിന്റെ മേല്‍നോട്ടവും നിയന്ത്രണം ഉണ്ടായിരിക്കും അതാണ് ശക്തമായി ഇന്ന് നടപ്പിലാക്കുന്നത് ‘വെറുതെ ആഗോളവല്കരണം: സ്വകാര്യവല്‍ക്കരണം എന്ന് മുറവിളി കൂട്ടിയിട്ട് കാര്യമില്ല.’ മാറുന്ന ലോകസാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നമ്മളും മാറണം ,ലോകത്ത് ഒറ്റപ്പെട്ട തുരുത്തായി നില നില്ക്കാല് നമുക്ക്കഴിയില്ല. ഈ വെല്ലുവിളികളെ നേരിട്ടു് ഇന്ത്യയെ ഒരു ഉല്‍പാദത്തിലൂടെയും കയറ്റുമതിയിലൂടെയും വികസനത്തിന്റെ, സമ്പത്തിന്റെ കേന്ദ്രമാക്കാനണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്
ഭാരതത്തെ സ്വയംപര്യായപ്തയിലൂടെ ലോക ഗൂരു സ്ഥാനത്ത് എത്തിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികള്‍ ഒരോ പതിനഞ്ച് ദിവസം കൂടുമ്പോഴും പ്രഖ്യാപിച്ച് നടപ്പിലാക്കി അതിനെ വിജയത്തിലെത്തിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സമ്പൂര്‍ണ്ണ ഭവന പദ്ധതി, മെയ്ക്ക് ഇന്‍ ഇന്ത്യാ, ഡിജിസ്റ്റല്‍ ഇന്ത്യാ ‘സ്കില്‍ ഡവലപ്പ്മെന്റ് ,വില്ലേജുകളെ ഒഫ്റ്റിക്കല്‍ ഫൈറൂമായി ബന്ധിക്കല്‍’ സ്റ്റാര്‍ട്ട് അപ്പ്’ സ്റ്റന്റ് അപ്പ് തുടങ്ങി നൂറുകണക്കിന് പദ്ധതികള്‍ ഇന്ത്യയെ ഒരു സാമ്പത്തിക ശക്തിയാക്കി മാറ്റി.വികസ്വര രാജ്യങ്ങളൂടെ പട്ടികയില്‍ നിന്ന് വികസത രാജ്യങ്ങളുടെ പട്ടികയിലേയ്ക്കുള്ള പ്രയാണത്തിന്റെ ഇടയിലാണ് ലോകത്തെ വലിയ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിക്കുന്ന കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ചു ത്. ലോകം ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ച നേരിടുമ്പോഴും പ്രത്യാശയുടെ പൊന്‍കിരണങ്ങളാണ് ഇന്ത്യയില്‍ നിന്നു ഉയരുന്നത്. നമ്മുടെ സാമ്പത്തിക ശക്തി വ്യക്തികളുടെ ലഘൂ സമ്പാദ്യത്തിലാണ്. പാവപ്പെട്ടവന്റെ ചെറുകിട വ്യവസാങ്ങളിലാണ് ‘ ഗ്രാമീണ കര്‍ഷിക മേഖലയിലാണ്. കൃഷിയും ഗ്രാമിണ വ്യവസായങ്ങളുമാണ് ഇന്ത്യയുടെ കരുത്ത് ‘ അതിലേറെ നമ്മുടെ ‘ആത്മവിശ്വാസത്തിലും ഭരണാധികാരികളാടുള്ള വിശ്വാസത്തിലും,
ഇന്ത്യ മെല്ലെ മെല്ലെ നമ്പത്തികമായി മുന്നേറി 2025 ആകൂമ്പോള്‍ ലോക സാമ്പത്തിക ശക്തികളെ വെല്ലുവിളിച്ചുകൊണ്ടു് അഞ്ച് ട്രില്യണ്‍ ഡോളര്‍ എക്കോണമിലേക്ക് എത്തിചേരുന്നതിന് വേണ്ടിയുള്ള പദ്ധതികളും പരിഷ്കാരങ്ങളുമായാണ് മുന്നോട്ട് പോയി കൊണ്ടിരുന്നത്.നമുക്ക് അറിയം ഇന്ന് ഇന്ത്യ മൂന്ന് ട്രില്ലന്‍ എക്കോണമിയില്‍ എത്തി നില്‍ക്കുകയായിരുന്നു’ ഒരു ട്രീല്യണില് എത്താന്‍ തന്നെ സ്വാതന്ത്ര്യം കിട്ടി ,അറുപത് വര്‍ഷമെടുത്തു വെന്ന വസ്തുത ഇവിടെ ഓര്‍മ്മപ്പെടുത്തുകയാണ്, നിലവിലുണ്ടായിരുന്ന വെല്ലുവിളികളെ അവസരമായി കണ്ട് അതിനെ നേരിടാന്‍ തയ്യാറെടുക്കുമ്പോഴാണ്. കോവിഡ് – 19 വില്ലനായി കടന്നു വന്നത്. ,എന്നാല്‍ നാം തളരേണ്ട സാഹചര്യമില്ല. ഇതിനെ അതിജീവിക്കാന്‍ നമുക്ക് കഴിയും. ശക്തമായ സാമ്പത്തിക മാനേജ്മെന്റിന്റ ഫലമായി സാമ്പത്തിക ഭദ്രതയുടെ അടിസ്ഥാന സൂചകങ്ങള്‍ ശക്തമായ അവസ്ഥയിലാണ് ,ഇന്ത്യയില്‍’ പലരും സ്വപ്നം കണ്ടത് പോലെ ഇന്ത്യ തകരില്ല’, നമ്മുടെ പ്രധാനമന്ത്രി സംശയങ്ങള്‍ ഇടയില്ലാത്തവിധം വ്യക്തമാക്കി ,ഇനി ഒരു വര്‍ഷം ഒരു പക്ഷേ രാജ്യം അടഞ്ഞുകിടന്നാലും ആവശ്യമുള്ള ഭക്ഷ്യശേഖരം നമുക്ക് ഉണ്ടു്. ലോക്ക് ഡൗണില്‍ തൊഴില്ലായ്മ വര്‍ദ്ധിച്ചു ,ഉല്‍പ്പാധനം കൂറഞ്ഞു ,നികുതി വരുമാനം ഇല്ലാതായി എന്നാലും നാം അതിജീവിക്കും ഈ പ്രതിസന്ധിയെ, നമ്മുടെ പ്രധാനമന്ത്രി ഇത്തരം പ്രതിസന്ധികളിലൂടെ സഞ്ചരിച്ച് അതിനെ അതിജീവിച്ച വ്യക്തിയാണ്.
ഭയപ്പെടെണ്ട സാമ്പത്തിക സഹചര്യം ഇന്ത്യയില്ല. വിദേശനാണ്യശേഖരം 2020 മേയ് 8 വരെയുള്ള കണക്ക് നോക്കിയാല്‍ 485. 313 ബില്യണ്‍ ഡോളര്‍ ആണ്. സ്വര്‍ണ്ണശേഖരം 32.291 ബില്യണ്‍ ,ഐ എം എഫിന്റെ SDR പരിധി 1.423 ബില്യണ്‍ ഡോളറാണ്. മാത്രമല്ല ഇന്ത്യയെ സഹായിക്കാന്‍ ആവശ്യമെങ്കില്‍ സുഹൃത്ത് രാജ്യങ്ങളൂം സാമ്പത്തിക സ്ഥാപനങ്ങളും തയ്യാറാണ്. എന്നാല്‍ പരിധിവിട്ട ഒരു നടപടിയ്ക്കും തുനിയാതെ ഇന്ത്യയുടെ സാമ്പത്തിക കഴിവും പ്രതിസസികളെ തരണം ചെയ്യാനുമുള്ള ജനങ്ങളുടെ ആത്മവിശ്വാസവും കണക്കിലെടുത്തു കൊണ്ടുള്ള സാമ്പത്തിക ഉത്തേജന പാക്കേജുമായാണ് ഭാരത സര്‍ക്കാര്‍ മൂന്നാട്ടു പോകുന്നത്. 65000 കോടിയുടെ പക്കേജ് വേണം ,ജീ ഡി പി യുടെ 5 ശതമാനമെങ്കിലും വേണം എന്നൊക്കെ ആവശ്യട്ടെ വരെ അമ്പരപ്പിച്ചു കൊണ്ടാണ് 20 ലക്ഷം കോടിയുടെ കോവിഡ്- 19 പ്രതിരോധ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.പ്രഖ്യാപിച്ച് കഴിഞ്ഞപ്പോള്‍ ചോദ്യം ഉയര്‍ന്നു ഇതിന് പണം എവിടെ? പണമുണ്ട് നികതി ദായകരുടെ കയ്യില്‍ നിന്നു പിരിക്കുന്ന ഒരോ ചില്ലിക്കാശും കണക്കൂട്ടി എണ്ണി തിട്ടപ്പെടുത്തി ജന നന്മയ്ക്ക് വേണ്ടി ഉപയോഗിക്കുകയാണ് നരേന്ദ്ര മോഡി ജി.’ സംശയം ഉയര്‍ത്തിവര്‍ക്ക് മറുപടിയായി നാലു്ഘട്ടങ്ങളായി ധനകാര്യ മന്ത്രി നടപ്പിലാക്കാന്‍ പോകുന്ന ഉത്തേജക പാക്കേജിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ എതിരാളികള്‍ പോലും അനുകൂലമായി മാറുന്ന സാഹചര്യമാണുണ്ടായത്. എന്നാല്‍ രണ്ടു കൂട്ടര്‍ക്കാണ് നിരാശയുണ്ടായത് കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ടിനും പിന്നെ കൊറോണ വൈറസിനും .
ആദ്യം തന്നെ 170000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു അടുത്ത ദിവങ്ങളില്‍ റിസര്‍വ്വ് ബാങ്ക് ധനകാര്യ സ്ഥാപങ്ങളുടെ സാമ്പത്തിക ഞരുക്കം മാറ്റാന്‍ 37000O കോടിയുടെ സാമ്പത്തികക്രമികരണങ്ങളുമായി മുന്നോട്ടുവന്നു.’ കോവിഡ്. 19 നേരിടുന്നതിന് സംസ്ഥാനങ്ങള്‍ക്കു് 28379 കോടി രൂപ വിതിച്ച് നല്കി., നബാഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ജനങ്ങളെ സഹായിക്കാന്‍ 50000 കോടിയുടെ സഹായം നല്കി. വിദേശനിക്ഷേപ നയത്തില്‍ കാതലായ മാറ്റം വരുത്തി’ ചെറുകിട വ്യവസായങ്ങള്‍ക്ക് (MS ME) 3 ലക്ഷം കോടി രൂപ ഈടില്ലത്ത വായ്പ നല്കന്നതിന് വേണ്ടി അനുവധിച്ചു,, വായ്പക്ക് ഒരു വര്‍ഷം മൊറട്ടോറിയം ,നാലു വര്‍ഷം കൊണ്ടു തിരിച്ചടച്ചാല്‍ മതി. 100 കോടിവരെ വിറ്റുവരവുള്ളവര്‍ക്ക് ഈ വായ്പയ്ക്ക് അര്‍ഹതയുണ്ട്. ,നമ്മള് ഓര്‍ക്കണം എന്ത് കൊണ്ട് ഈ മേഖലയ്ക്ക് ഇത്ര പണം അനുവധിച്ചു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ നട്ടെല്ലാണ് MSME ‘ ഇന്ത്യയുടെ GDP’ യുടെ 30% സംഭാവന ചെയ്യന്നത് MSME ‘യാണ്. കൂടാതെ 200 കോടിവരെക്കുള്ള ടെന്ററുകള്‍ക്ക് അന്താരാഷ്ട’ ടെന്ററുകള്‍ ഒഴുവാക്കി മെയ്ക്കിന്‍ ഇന്ത്യയെ പ്രോല്‍സാഹിപ്പിക്കുന്ന നിലപട് പ്രഖ്യാപിച്ചു ‘ഗ്രാമീണ ജനതയുടെ ക്രയവിക്രയ കഴിവ് വര്‍ദ്ധിപ്പിക്കാന്‍ അവരുടെ കയ്യില്‍ പണമെത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചു.തൊഴിലുറപ്പ് പദ്ധതിയുടെ ദിവസക്കൂലി വര്‍ദ്ധിപ്പിച്ചു പദ്ധതിയുടെ അടങ്കല്‍ തുക 40000 കോടി ഏകദേശം 55% വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം 60000 കോടിയായിരുന്നു ബഡ്ജറ്റില്‍ അനുവദിച്ചിരുന്നതെങ്കില്‍ അത് ഒരു ലക്ഷം കോടിയാക്കി ഉയര്‍ത്തി. കര്‍ഷകരുടെ കയ്യില്‍ പണമെത്തിക്കുന്നതിന് കിസാന്‍ സമ്മാന പദ്ധതി പ്രകാരം 2000 രൂപ വച്ച് അവരുെടെ ബാങ്ക് അക്കൗണ്ടില്‍ നിഷേപിച്ചു,’പാവപ്പെട്ട സ്ത്രികള്‍ക്ക് മൂന്ന് മാസം സൗജന്യമായി ഒരോ ഗ്യാസ് സിലിണ്ടര്‍ നല്കാന് നടപടി സ്വീകരിച്ചു.ജന്‍ ധന് അക്കൗണ്ടില്‍ വനിതകള്‍ക്ക്1500 രൂപ നല്കാന് തിരുമാനിച്ചു,സൗജന്യ റേഷന്‍ നല്കാന് തിരുമാനിച്ചു.
നിരവധി സഹായ പദ്ധതികളാണ് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലൂടെ പ്രഖ്യപിച്ചത് സാമ്പത്തിക ഉത്തേജക പക്കേജുകളൂടെ ലക്ഷ്യം ഇന്ത്യയെ സ്വയം പരിയാപ്തതയില് എത്തിക്കുക എന്നതാണ് ,മാറിയ സാമൂഹിക ലോകക്രമത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ കഴിയുന്നത് ഭാരതത്തിനാണ്, അത് ഇന്ന് ലോകം തിരിച്ചറിയുകയാണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: