ശ്രീനഗര്‍ : ജമ്മു കശ്മീരിലെ വിഘടനവാദത്തിനും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ നടപടികള്‍ കര്‍ശ്ശനമാക്കുന്നു. സംസ്ഥാനത്തെ അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പാക്കിസ്ഥാന് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ആസൂത്രണം ചെയ്തിരുന്നു. ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി ബാരാമുള്ളയില്‍ സ്ഥലം വാങ്ങിക്കാന്‍ ഒരുങ്ങുകയാണ് സൈന്യം.
സൈനിക ക്യാമ്പുകള്‍ക്കായി ആറര ഹെക്ടര്‍ ഭൂമി വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഇന്‍ഫന്‍ട്രി ഡിവിഷന് 19 ന്റെ ക്വാര്‍ട്ടര്‍ മാസ്റ്റര്‍ സൈന്യം ജില്ലാ അധികൃതര്‍ക്ക് കത്ത് നല്കി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ സൈന്യത്തിന് ഭൂമി വാങ്ങണമെങ്കില്‍ ജില്ല അധികൃതരോട് ആവശ്യപ്പെട്ടാല്‍ മതി. മെയ് 30നകം മറുപടി നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവില്‍ താത്കാലിക സംവിധാനത്തിലാണ് സൈന്യം ഇവിടെ താമസിക്കുന്നത്. സാധാരണയായി ഭൂമി ലീസിനു വാങ്ങാനേ സൈന്യത്തിന് സാധിക്കുമായിരുന്നുള്ളൂ. ആര്‍ട്ടിക്കിള്‍ 370 നിലനിന്നിരുന്നപ്പോള്‍ സൈന്യത്തിന് ഭൂമി വാങ്ങാന്‍ നിരവധി നൂലാമാലകള്‍ തരണം ചെയ്യേണ്ടിയിരുന്നു.
എന്നാല്‍ ആര്‍ട്ടിക്കിള്‍ റദ്ദാക്കിയതോടെ ഭൂമി വാങ്ങല്‍ എളുപ്പമായി. ഇതാദ്യമായാണ് ജില്ലാ അധികൃതര്‍ക്ക് ഭൂമി വാങ്ങാന്‍ സൈന്യം നേരിട്ട് കത്ത് നല്‍കിയത്. വിപുലമായ ക്യാമ്പ് സംവിധാനങ്ങള്‍ ഒരുക്കാനാണ് ഭൂമി ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: