‘ഭാരതം സംസ്കാരത്തിനനുരൂപമായി, നമ്മുടെ ചിന്താഗതിക്കനുരൂപമായി നമ്മുടെ സംസ്കാരത്തിനനുസരിച്ച് ചില തീരുമാനങ്ങളെടുക്കയുണ്ടായി. പ്രതിസന്ധി ഘട്ടത്തില്‍ ലോകത്തെ സമ്പന്നമായ രാജ്യങ്ങള്‍ക്ക് മരുന്നിന്റെ കാര്യത്തില്‍ പ്രതിസന്ധി ഏറിയിരുന്നു. ഭാരതം ലോകത്തിന് മരുന്നുകള്‍ നല്കിയില്ലെങ്കിലും ആരും ഭാരതത്തെ കുറ്റപ്പെടുത്തുമായിരുന്നില്ല എന്നതുപോലുള്ള സമയമാണിത്. ഭാരതത്തിനും മുന്‍ഗണന സ്വന്തം പൗരന്മാരുടെ ജീവന് രക്ഷിക്കലാണ് എന്ന് എല്ലാ രാജ്യങ്ങള്‍ക്കും അറിയാം. എങ്കിലും സുഹൃത്തുക്കളേ, ഭാരതം പ്രകൃതി-വികൃതി ചിന്തകള്‍ക്കപ്പുറം കടന്ന് തീരുമാനമെടുത്തു. അതായത് ഭാരതം സ്വന്തം സംസ്കാരത്തിനനുസരിച്ച് തീരുമാനമെടുത്തു. നാം ഭാരതത്തിന്റെ ആവശ്യത്തിനുവേണ്ടി എന്താണോ ചെയ്യേണ്ടത്, അതിനു കൂടുതലായി ശ്രമിച്ചു,, എങ്കിലും ലോകമെങ്ങും നിന്നുവരുന്ന മനുഷ്യസമൂഹത്തെ കാക്കാനുള്ള വിളികള്‍ക്കും തികഞ്ഞ ശ്രദ്ധ കൊടുത്തു. നാം ലോകത്തിലെ എല്ലാ ആവശ്യക്കാര്‍ക്കും മരുന്നുകള്‍ എത്തിക്കാന്‍ ഉത്സാഹിച്ചു, മനുഷ്യത്വമാര്‍ന്ന ആ പ്രവര്‍ത്തി ചെയ്തുകാട്ടി. ഇന്ന് അനേകം രാജ്യങ്ങളുടെ ഭരണത്തലവന്മാരുമായി സംസാരിക്കുമ്പോള്‍ അവര്‍ ഭാരതജനതയോട് കൃതജ്ഞത വ്യക്തമാക്കുന്നു. താങ്ക്യൂ ഇന്ത്യാ, താങ്ക്യൂ പീപിള്‍ ഓഫ് ഇന്ത്യാ എന്നു പറയുമ്പോള്‍ രാജ്യത്തിന്റെ അഭിമാനമേറുകയാണ്.’ പ്രധാമനന്ത്രി നരേന്ദ്രമോദി മന്‍കിബാത്തിലൂടെ പറഞ്ഞതാണിത്
. കൊറോണക്കാലത്തെ വൈദ്യശാസ്ത്ര നയന്ത്രമായി ഇതിനെ കാണുന്നവരുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാര്‍ക്കിലും G20യിലും ഇന്ത്യ നേടിയെടുത്ത നേതൃത്വ പ്രവണത, നയതന്ത്ര തലത്തില്‍ പ്രതിഫലിച്ചത് വൈദ്യശാസ്ത്ര മേഖലയിലായിരുന്നു. ഏറ്റവും കൂടുതല്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉല്പാദിപ്പിക്കുന്ന ഇന്ത്യ, നിലവാരമില്ലാത്ത ചൈനീസ് വിപണിയെ പിന്തള്ളി, തനതായ ഒരു ആഗോള ഔഷധ വിപണി സൃഷ്ടിച്ചെടുക്കുന്നതാണ് ഈ കോവിഡ് കാലത്തെ ലോകം കണ്ടത്. അന്താരാഷ്ട്രതലത്തില്‍ മലേറിയ പ്രതിരോധ മരുന്നിന്റെ ആവശ്യമുയര്‍ന്നതിനെ തുടര്‍ന്ന് ആഭ്യന്തര ജനറിക് മരുന്നുകളുടെ സംഭരണത്തിന് ശേഷം, അതിനു മുകളിലായി ഒരു ബഫര്‍ സൃഷ്ടിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും വാണിജ്യാടിസ്ഥാനത്തിലും ഓപ്പറേഷന് സഞ്ജീവനിയുടെ ഭാഗമായും 108 ഓളം ലോകരാജ്യങ്ങളിലേയ്ക്ക് 85 ദശലക്ഷം ഹൈഡ്രോക്സിക്ലോറോക്വിന്‍ ഗുളികകളും 500 ദശലക്ഷം പാരസെറ്റമോളും മറ്റ് പ്രതിരോധ മരുന്നുകള്‍ നിര്‍മ്മിക്കാനാവശ്യമായ 1,000 ടണ്‍ പാരസെറ്റമോള്‍ അസംസ്കൃത പദാര്‍ത്ഥങ്ങളും രോഗപ്രതിരോധ സാമഗ്രികളും ഇന്ത്യ കയറ്റി അയച്ചു
. 50 മില്യന്‍ മലേറിയ മരുന്നായ ഹൈഡ്രോക്സിക്വിന് അമേരിക്കയ്ക്കും, ബ്രസീല്‍, കാനഡ, ജര്‍മ്മനി എന്നിവയ്ക്ക് മാത്രമായി 50 ലക്ഷം ഗുളികകളും ഇന്ത്യ ലഭ്യമാക്കി. ഉഭയകക്ഷി ബന്ധത്തിന്റെ ഭാഗമായി 200 മൊബൈല്‍ വെന്റിലേറ്ററുകള്‍ അമേരിക്ക ഇന്ത്യക്ക് സംഭാവനയായും നല്കി. • ദക്ഷിണേഷ്യയിലെ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏഷ്യയിലെയും ആഫ്രിക്കയിലെയുമുള്പ്പടെ വിവിധ രാജ്യങ്ങളിലെ ആരോഗ്യ വിദഗ്ധരെ പരിശീലിപ്പിക്കുന്നതിനും സാങ്കേതിക സഹായം നല്‍കുന്നതിനും ഓണ്‍ലൈന്‍ പരിശീലനം ഇന്ത്യ സംഘടിപ്പിച്ചു. ഇന്നുവരെ, ഈ മേഖലയില്‍ ഇന്ത്യ 8.3 കോടി രൂപയുടെ കോവിഡ് -19 സഹായം ഇന്ത്യ ലഭ്യമാക്കിയിട്ടുണ്ട്.
• വൈദ്യസഹായത്തിനു പുറമേ, റാപ്പിഡ് റെസ്പോണ്‍സ് മെഡിക്കല്‍ ഓഫീസര്‍മാരും ഇന്ത്യന്‍ സൈനിക സ്പെഷ്യലിസ്റ്റുകളും, ഡോക്ടര്‍മാരും മറ്റു പാരാമെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പടെ 250 ഓളം ആരോഗ്യ പരിരക്ഷാ ഉദ്യോഗസ്ഥരെ മാലിദ്വീപ്,ഇറ്റലി, കുവൈറ്റ്,യുഎഇയി തുടങ്ങിയ രാജ്യങ്ങളിലേയ്ക് വിവിധ ഘട്ടങ്ങളിലായി ഇന്ത്യ അയച്ചത് ഇതിനകംതന്നെ ആഗോള തലത്തില്‍ പ്രശംസ പിടിച്ചുപറ്റി. • ഇറാനിലുള്ള ഇന്ത്യക്കാരെ വൈദ്യപരിശോധനക്കു വിധേയരാക്കാനുള്ള ഭൗതിക സാഹചര്യങ്ങള്‍ ഇല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ദ്ധരടക്കം ഒരു സമ്പൂര്‍ണ്ണ മെഡിക്കല്‍ ലാബാണ്, ഇന്ത്യ അയച്ചത്. ആ ലാബ് തന്നെ ഇറാന് സംഭാവന ചെയ്യുകയായിരുന്നു ഇന്ത്യ. •
വുഹാനിലെ പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ മാസ്കുകളും മെഡിക്കല്‍ ഉപകരണങ്ങളും ആവശ്യമുണ്ടെന്ന ചൈനയുടെ പ്രസ്താവനയെ തുടര്‍ന്ന് ഇന്ത്യ വുഹാനിലേക്ക് കയറ്റി അയച്ചത് 15 ടണ്‍ മാസ്കുകളും മെഡിക്കല്‍ ഉപകരണങ്ങളുമാണ്. ഇതില്‍ 10 ലക്ഷം സര്‍ജിക്കല്‍ മാസ്ക്, 10 ലക്ഷം സര്‍ജിക്കല്‍ ഗ്ലവ്സ്, 10 ലക്ഷം നൈട്രൈല് ഗ്ലവ്സ് എന്നിവ ഉള്‍പ്പെടുന്നു. • സൗഹൃദ അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, ഭൂട്ടാന്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്, മാലിദ്വീപ് എന്നിവിടങ്ങളിലേക്ക് അയയ്ക്കുന്നതിന് പ്രത്യേക ആരോഗ്യദ്രുതകര്‍മ്മ സേനകളെ തന്നെ ഇന്ത്യ ഒരുക്കിയിട്ടുണ്ട്. • ദക്ഷിണേഷ്യന്‍ – മഹാസമുദ്ര മേഖല, ഗള്‍ഫ് (കുവൈറ്റ്), മധ്യേഷ്യ ആഫ്രിക്ക, ഇക്വഡോര്‍, കെനിയ, ഉഗാണ്ട തുടങ്ങി 90 രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ 100 കോടിയുടെ കോവിഡ് -19 വൈദ്യസഹായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഏപ്രിലില്‍ നടന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ വെര്‍ച്വല്‍ മീറ്റിംഗില്‍ പങ്കെടുത്ത വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്, കോവിഡ് -19 പകര്‍ച്ചാവ്യാധിയെ മറികടക്കാനുള്ള സഹായമായി, 85 ഓളം രാജ്യങ്ങള്‍ക്ക് ഗ്രാന്റ് അടിസ്ഥാനത്തില്‍ ഇന്ത്യ ഫാര്‍മ സഹായം നല്‍കുന്നുണ്ടെന്ന് വ്യക്തമാക്കി.
കഴിയുന്നത്ര രാജ്യങ്ങളിലേക്ക് സഹായം എത്തിക്കാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി മോദിയും ജയ്ശങ്കറും, പശ്ചിമേഷ്യന്‍ രാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ നേതൃത്വത്തില്‍ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ”കോവിഡ് -19 രോഗവ്യാപനത്തിന്റെ ഈ ദിവസങ്ങളില്‍, ആരോഗ്യ സേവനമാണ് ഏറ്റവും പ്രധാനപ്പെട്ട സേവനം,
പ്രതികരിക്കാൻ ഇവിടെ എഴുതുക: