പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം രാജ്യത്തെ സ്കൂള്‍ പഠന സംവിധാനത്തില്‍ വന്നത് അടിമുടി മാറ്റങ്ങള്‍. വിദ്യാഭ്യാസത്തിന്റെ മേന്മയും ലഭ്യതയും വര്‍ധിപ്പിക്കാന്‍ വ്യത്യസ്തമായ നൂതന ആശയങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസവും നൈപുണ്യവികസനവും പ്രോത്സാഹിപ്പിക്കുന്നതിനാണ് എന്‍ഡിഎ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്.
ഒന്നാം മോദി സര്‍ക്കാര്‍ തുടങ്ങിവെച്ച പരിഷ്കരണം പൂര്‍ത്തീകരിക്കുന്നതിനുള്ള കരടു രേഖയാണ് ആദ്യം തയ്യാറാക്കിയത്. സ്കൂള്‍ വിദ്യാഭ്യാസത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖയും തയ്യാറാക്കി. നിലവില്‍ പിന്തുടര്ന്നു വരുന്ന പത്ത്, പ്ലസ് ടു രീതി 5+3+3+4-ലേക്ക് മാറ്റാനാണ് തയ്യാറെടുക്കുന്നത്. മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പുതിയ വിദ്യാഭ്യാസനയം ശുപാര്‍ശ ചെയ്തത്.
കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളും സ്ഥാപനങ്ങളും ഓണ്‍ലൈന്‍ പഠന സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിത്തുടങ്ങി. ഇത് രാജ്യത്താകമാനം നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ സംബന്ധിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചത് 1986-ലാണ്. അതില്‍ മാറ്റങ്ങള്‍ വരുത്തിയത് 1992ലുമാണ്.
മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പ് രൂപീകരിച്ച ഈ നിയമത്തിന് പകരമായി പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കേണ്ടത് അത്യാവശ്യമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഓണ്‍ലൈന്‍, ടിവി, റേഡിയോ, പോഡ്കാസ്റ്റ്, തുടങ്ങിയ സംവിധാനങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്താനാണ് ശ്രമം. ഇതോടൊപ്പം, പ്രധാനമന്ത്രി വിദ്യാലക്ഷ്മി കാര്യക്രമത്തിലൂടെ വിദ്യാഭ്യാസ വായ്പകളും സ്കോളര്‍ഷിപ്പുകളും യാഥാര്‍ഥ്യമാക്കുന്നതിനും
വിലയിരുത്തുന്നതിനുമായി പൂര്‍ണമായി ഐടി അധിഷ്ഠിതമായ ഫിനാന്‍ഷ്യല്‍ എയ്ഡ് അതോറിറ്റി രൂപീകരിച്ചു. അധ്യാപനത്തിന്റെ മേന്മ ഉറപ്പുവരുത്തുന്നതിനായി അധ്യാപകര്‍ക്കു പരിശീലനം നല്കാന് പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ മിഷനു തുടക്കമിട്ടു.
ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്ക് ആഗോളവീക്ഷണം പകര്‍ന്നുനല്‍കുന്നതിനായി ക്ലാസെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ വിദ്യാഭ്യാസ, ശാസ്ത്രപഠനകേന്ദ്രങ്ങളിലെ അധ്യാപകരെയും ശാസ്ത്രജ്ഞരെയും സംരംഭകരെയും ക്ഷണിക്കുന്നതിനായി ഗ്ലോബല്‍ ഇനീഷ്യേറ്റീവ് ഓഫ് അക്കാദമിക് നെറ്റ്വര്‍ക്ക് (ഗ്യാന്‍) ആരംഭിച്ചു.
ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാധ്യമാക്കുന്നതിനായി മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ (എംഒഒസി) ഉപയോഗപ്പെടുത്തുന്നു. വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും അറിവു സമ്പാദിക്കുന്നതിനും നാഷണല്‍ ഇ-ലൈബ്രറി സഹായകമാകും. മക്കളുടെ പഠനപുരോഗതി വിലയിരുത്താന്‍ രക്ഷിതാക്കള്‍ക്ക് അവസരമൊരുക്കുന്ന മൊബൈല്‍ സാങ്കേതികവിദ്യയാണ് ശാലദര്‍പ്പണ്‍.
പെണ്‍കുട്ടികള്‍ക്കു പഠനസൗകര്യമൊരുക്കാനും കോഴ്സുകളില്‍ പ്രവേശനം ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഉഡാന്‍ പദ്ധതി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂള്‍ കുട്ടികള്‍ക്കും എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ക്കും അവധിക്കാലത്ത് ഐഐടികള്‍, എന്‍ഐടികള്‍, ഐഐഎസ്ഇആറുകള്‍ തുടങ്ങിയ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സഹായിക്കുന്ന പദ്ധതിയാണ് ഇഷാന് വികാസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: