മെല്‍ബണ്‍: കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ മുന്‍ നിശ്ചയിച്ച പ്രകാരം ഒക്ടോബര്‍ -നവംബര്‍ മാസങ്ങളില്‍ ടി 20 ലോകകപ്പ് നടത്തുക ദുഷ്കരമാണെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ തലവന്‍ കെവിന് റോബര്‍ട്സ്.
മുന്‍ നിശ്ചയിച്ച പ്രകാരം ടി 20 ലോകകപ്പ് നടത്താമെന്ന പ്രതീക്ഷയിലാണ്. പക്ഷെ കൊറോണ തുടരുന്നതിനാല്‍ ഒക്ടോബറില്‍ ലോകകപ്പ് നടത്തുകയെന്നത് അപകടം പിടിച്ച പണിയാണ്. ഈ സമയത്ത് ലോകകപ്പ്് നടത്താനായില്ലെങ്കില്‍ അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലേക്കോ ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലേക്കോ ടൂര്‍ണമെന്റ് മാറ്റിവയ്ക്കണമെന്ന് കെവിന് റോബര്‍ട്സ് പറഞ്ഞു.
ഈ വര്‍ഷം ഒക്ടോബര്‍ പതിനെട്ട് മുതല്‍ നവംബര്‍ പതിനഞ്ചുവരെ ഓസ്ട്രേലിയയിലാണ് ലോകകപ്പ് നടക്കുക. ഈ സമയത്ത് തന്നെ ലോകകപ്പ് നടത്തണമോയെന്ന് തീരുമാനിക്കേണ്ടത് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലാണ്.
കഴിഞ്ഞ ദിവസം ഐസിസി ബോര്‍ഡ് യോഗം ചേര്‍ന്നെങ്കിലും ടി 20 ലോകകപ്പ് സംബന്ധിച്ച് തീരുമാനം എടുത്തില്ല. ജൂണ്‍ പത്തിന് ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് ഐസിസി വ്യക്തമാക്കി.
ലോകകപ്പ് നീട്ടിവയ്ക്കുകയാണെങ്കില്‍ ആ സമയത്ത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്താനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ്് കണ്ട്രോള് ബോര്ഡ്്. മാര്‍ച്ച്് ഇരുപത്തിയൊമ്പതിന് ആരംഭിക്കാനിരുന്ന പതിമൂന്നാമത് ഐപിഎല്‍ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: