തിരുവനന്തപുരം: പതിനഞ്ചു വര്‍ഷമായി പവര്‍ഹൗസ് റോഡിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ അക്കൗണ്ട് ഉള്ളയാളാണ് അനില്‍കുമാര്‍. പ്ലംബിംഗ് തൊഴിലാളിയായ അനില്‍ കിട്ടുന്ന പണം നിക്ഷേപിക്കുന്നതും ആവശ്യം വരുമ്പോള്‍ വായ്പ എടുക്കുന്നതും ഇവിടുത്തെ സേവിംഗ്സ് അക്കൗണ്ട് മുഖേനയാണ്. കുടിശ്ശികയോ പരാതിയോ ഇതേവരെ ഉണ്ടാക്കിയിട്ടില്ല. ഇന്‍ഡസ് ബാങ്ക്, ഹീറോ ഫിന്‍കോര്‍പ്പ് എന്നിവിടങ്ങളില്‍നിന്ന് നി്ന്ന് എടുത്ത വായ്പകള്‍ക്ക് തരിച്ചടവിനായി കൊടുത്തിരുന്ന ചെക്ക് ഓവര്‍സീസ് ബാങ്കിന്റേതായിരുന്നു. ഒരിക്കല്‍ പോലും ചെക്ക് മടങ്ങേണ്ടി വന്നിട്ടില്ല.
കൊറോണ കാലം പറ്റിച്ചു. അക്കൗണ്ടില്‍നിന്ന് രണ്ടു തവണയായി 354 രൂപ എടുത്തിരിക്കുന്നു. ബാങ്കില്‍ തിരക്കിയപ്പോള്‍ ചെക്ക് മടങ്ങിയതിന്റെ പിഴയെന്നായിരുന്നു മറുപടി. അക്കൗണ്ടില്‍ പണം അടയ്ക്കാന്‍ പറ്റാതിരുന്നത് തന്റെ കുഴപ്പം കൊണ്ടല്ലല്ലോ, ബാങ്ക് തുറക്കാതിരുന്നിട്ടല്ലേ എന്നൊക്കെ ചോദിച്ചിട്ടും കാര്യമുണ്ടായില്ല.
ഇന്‍ഡസ് ബാങ്കും ഹീറോ ഫിന്‍കോര്‍പ്പും മൊറട്ടോറിയം അനുവദിച്ചുകൊണ്ട് അയച്ച സന്ദേശം കാണിച്ചിട്ടും ഫലമുണ്ടായില്ല. ഇരുസ്ഥാപനങ്ങളും ചെക്ക് അയച്ചിട്ടില്ലെന്ന് പറയുന്നു. അയയ്ക്കാത്ത ചെക്ക് എങ്ങനെ മടങ്ങി എന്നതിന് ഓവര്‍സീസ് ബാങ്കിന് ഉത്തരമില്ല. ഇലക്ട്രോണിക് ക്ലിയറിംഗ് സംവിധാനമാണ് ഒന്നും ചെയ്യാനാവില്ല എന്ന ന്യായവും. കേന്ദ്ര സര്‍ക്കാറും മേധാവികളും പലതും പറയും, ഇവിടെ ഒരു സംവിധാനമുണ്ട് അതനുസരിച്ചേ പോകാന്‍ പറ്റൂ എന്ന നിലപാടും.
വായ്പയുടെ പലിശ റിസര്‍വ് ബാങ്ക് കൂട്ടി എന്നു പ്രഖ്യാപിക്കുന്ന നിമിഷം നടപ്പില്‍ വരുത്തുന്ന സംവിധാനത്തിന് എന്തുകൊണ്ട് ഇളവു വരുമ്പോള്‍ ഇരട്ടത്താപ്പ് എന്നാണ് അനില്‍കുമാറിന്റെ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: