അത്തോളി: മൂന്ന് വയസുകാരി മകളുമായി കോയമ്പത്തൂരില്‍ നിന്നും എത്തിയ കൊങ്ങന്നൂര് പുളിശേരിക്കണ്ടി സഞ്ജുവിന്റെ വീടിന് നേരെ അയല്‍വാസിയായ ശ്യാജിത്ത് അക്രമം നടത്തിയതായാണ് പരാതി. പ്രതിയെ അത്തോളി പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച്ച വൈകുന്നേരമാണ് സഞ്ജു മൂന്ന് വയസുകാരി മകളേയുമായി വാളയാറില്‍ നിന്നും സ്വന്തം വീട്ടില്‍ എത്തിയത്. ക്വാറന്റൈയിനില്‍ കഴിയേണ്ടതിനാല്‍ പ്രായമായവരെയും വീട്ടിലുണ്ടായിരുന്ന മറ്റ് കുട്ടികളെയും ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. ഉച്ചയോടെ ഹെല്‍ത്ത് ഇന്‍പെക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ വീട്ടിലെത്തി ബോധവല്കരണം നടത്തി. വൈകീട്ടോടെ സഞ്ജു മകളെയുമായി വീട്ടിലെത്തി. തുടര്‍ന്നാണ് അര്‍ദ്ധരാത്രി സഞ്ജുവിന് നേരെ ഭീഷണി മുഴക്കിയും വീടിന്റെ ജനല്‍ഗ്ലാസ് അടിച്ചു തകര്‍ത്തും അക്രമം നടത്തിതെന്ന് കാണിച്ച് അയല്‍വാസിയായ ശ്യാംജിത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. ക്വാറന്റൈയിന് ഇവിടെ കഴിയുന്നത് ആപത്താണെന്ന് പറഞ്ഞാണ് ശ്യാംജിത്ത് ഭീഷണി മുഴക്കിയതെന്നാണ് പരാതി
ലോക്ഡൗണ്‍ ആരംഭിക്കുന്നതിന്റെ രണ്ടു ദിവസം മുന്‍പാണ് കോയമ്പത്തൂരില്‍ സഞ്ജുവിന്റെ സഹോദരിയുടെവീട്ടില്‍ മകള്‍ എത്തിയത്. ലോക്ഡൗണ്‍ തുടര്‍ന്ന സാഹചര്യത്തില്‍ നാട്ടില്‍ എത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് ഏറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് മകളെ വീട്ടില്‍ എത്തിച്ചത്. മകളുമായി വീട്ടില്‍ എത്തുന്നത് ആരോഗ്യ വകുപ്പിനെയും പോലീസിനെയും പഞ്ചായത്തിനെയും അറിയിച്ചിരുന്നു. ലോക്ഡൗണ്‍ പ്രോട്ടോകോള്‍ ലംഘനം, അതിക്രമിച്ച് വീടാക്രമണം എന്നീ കുറ്റങ്ങള്‍ക്ക് പ്രതിക്കെതിരെ കേസടുത്തതായി അത്തോളി സ്റ്റേഷന് ഓഫീസര്‍ മനോജ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: