ന്യൂദല്‍ഹി : ഇന്ത്യ- ചൈന അതിര്‍ത്തിര്‍ത്തി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം തള്ളി കേന്ദ്ര സര്‍ക്കാര്‍. യുഎസ് പ്രസിഡന്റും ഇന്ത്യയും തമ്മില്‍ ഏപ്രിലിലാണ് അവസാനമായി ആശയ വിനിമയം നടത്തിയത്. അതിനുശേഷം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
കൊറോണ വൈറസ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്നിന്റെ കയറ്റുമതിയുമായി ബന്ധപ്പെട്ട് ഏപ്രില്‍ നാലിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്രംപും തമ്മില്‍ സംസാരിച്ചത്. അതിനു ശേഷം യാതൊരു വിധത്തിലുമുള്ള ആശയ വിനിമയം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചു. അദ്ദേഹം നല്ല മൂഡിലായിരുന്നില്ല. ചൈനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രത്യേകിച്ച്,. നേരത്തേയും ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി ഭിന്നതയില്‍ ട്രംപ് മധ്യസ്ഥാനാകാമെന്ന് വ്യക്തമാക്കിയിരുന്നു. മധ്യസ്ഥചര്‍ച്ചയ്ക്ക് തയ്യാറാണ്, എപ്പോഴും, എന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. ഇത് തെറ്റാണെന്നും ഇന്ത്യ അറിയിച്ചു. അതിര്‍ത്തിത്തര്‍ക്കം സമാധാനപരമായിത്തന്നെ പരിഹരിക്കുമെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയതാണ്.
ചൈനയുമായി ചര്‍ച്ച നടത്തിവരികയാണ്. ഇരുഭാഗവും സൈനിക, നയതന്ത്രതലത്തില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. ചര്‍ച്ചകളിലൂടെ ഏത് പ്രശ്നങ്ങളും പരിഹരിക്കാമെന്നും, ഈ തലങ്ങളിലൂടെ ആശയവിനിമയം ഫലപ്രദമായി തുടരാമെന്നും ഉറപ്പുണ്ടെന്നും വിദേശമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
ചൈനീസ് ഔദ്യോഗികമാധ്യമമായ ഗ്ലോബല്‍ ടൈംസില്‍ വന്ന ഒരു ഓപ്പ്-എഡ് ലേഖനത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും അമേരിക്കയുടെ മധ്യസ്ഥത ആവശ്യമില്ലെന്ന് ചൈന അഭിപ്രായം അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി ഒരു പ്രതികരണവും നടത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: