കാലടി: കാലടി ആദിശങ്കര എഞ്ചിനിയറിങ്ങ് കോളേജിലെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര സമ്മേളനം അക്സസ്സ് 20 വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ നടത്തും.
ഓണ്‍ലൈനായാണ് സമ്മേളനം. വിവിധ രാജ്യങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത നൂറോളം പ്രബന്ധങ്ങളാണ് അവതരിപ്പിക്കുന്നത്
ഐഐടി, എന്‍ഐടി, ടിസിഎസ് തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ധരുടെ ക്ലാസുകളും സമ്മേളനത്തില്‍ ഉണ്ട്. തായ്വാനിലെ യൂണിവേഴ്സിറ്റിയായ സിസി യൂണിവേഴ്സിറ്റിയിലെ പ്രൊഫ: പാവോ ആന്‍ സുങ്ങ് ഉദ്ഘാടനവും പ്രഭാഷണവും നടത്തും. ക്ലാസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: