ആലപ്പുഴ: ഫിലിപ്പീന്‍സില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി സുരേഷ്ഗോപി എംപി. സഹായം തേടുന്നു. കായംകുളം, കാപ്പില്‍ കിഴക്ക് ഇടത്തറയില്‍ സുനില്‍ ദത്തിന്റെ മകള്‍ ഹീര (21)യുടെ ദുരവസ്ഥ കഴിഞ്ഞ ദിവസം ജന്മഭൂമി പ്രസിദ്ധീകരിച്ചിരുന്നു. ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ പണം ഇല്ലാത്തതിനാല്‍ എച്ചില് പോലും കഴിക്കേണ്ടി വന്നു എന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
ജന്മഭൂമിവാര്ത്ത ശ്രദ്ധയില്‍പ്പെട്ട സുരേഷ് ഗോപി പെണ്‍കുട്ടിയുമായി ഫോണ്‍ മുഖാന്തരം ബന്ധപ്പെട്ടു. ഭക്ഷണാവശ്യത്തിന് അടിയന്തര സഹായമായി 10,000 രൂപ അക്കൗണ്ടില്‍ നിക്ഷേപിച്ചു. മറ്റ് എന്ത് സഹായവും കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് ചെയ്ത് നല്‍കാമെന്നും അദ്ദേഹം ഉറപ്പു നല്കി. പട്ടിണി കിടക്കരുതെന്നും എന്ത് ആവശ്യത്തിനും തന്നെ വിളിക്കാമെന്നും എംപി അദ്ദേഹം പറഞ്ഞു. എംപിയുടെ ഇടപെടല്‍ ഏറെ ആശ്വാസകരമായെന്ന് ഹീര പറഞ്ഞു.
2017 ഫെബ്രുവരിയിലാണ് ഹീര എറണാകുളത്തുള്ള ഏജന്‍സി വഴി ഫിലിപ്പീന്‍സിലെ ട്യൂഗീഗരാവോ സിറ്റിയിലുള്ള സെന്റ് പോള്‍സ് യൂണിവേഴ്സിറ്റിയില്‍ മെഡിസിന് കോഴ്സിനായി എത്തുന്നത്. കുടുംബത്തിനുണ്ടായ സാമ്പത്തികപ്രശ്നങ്ങള്‍ കാരണം മെഡിസിന് ആദ്യ പടിയായ ബിസ് ബയോളജി ഗ്രാജുവേഷന് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പണം അടക്കാതെ ഗ്രാജുവേഷന് ചെയ്യേണ്ടെന്നായിരുന്നു അധികൃതരുടെ നിര്‍ദ്ദേശം. ഒന്നര വര്‍ഷമായി കോളേജിലെ ഹോസ്റ്റലില്‍ കഴിയുകയായിരുന്നു. എത്രയും പെട്ടെന്ന് ബാധ്യതകള്‍ അടച്ചു നാട്ടില്‍ തിരികെ പോകാമെന്ന് കരുതിയെങ്കിലും അടക്കുവാനുള്ള പണം കണ്ടെത്താനായില്ല. ഇതിനിടെ സ്റ്റുഡന്റ് വിസയുടെ കാലാവധി കഴിഞ്ഞു, അത് പുതുക്കാനും സാധിച്ചില്ല. പിന്നീട് ഹോസ്റ്റല്‍ അധികൃതരുടെ പീഡനം പതിവായി. ഭക്ഷണം ഇല്ലാതെ ഒരുപാട് ദിവസങ്ങളില്‍ കഷ്ടപ്പെട്ടു.
തുടര്‍ച്ചയായി ദിവസങ്ങളോളം പട്ടിണിയായതോടെ വിശപ്പ് മാറ്റാന്‍ പലപ്പോഴും മാവില്‍നിന്ന് പൊഴിയുന്ന മാങ്ങയും സന്ധ്യാനേരങ്ങളില്‍ എല്ലാവരും പോകുമ്പോള്‍ വേസ്റ്റ് കൂനയില്‍നിന്ന് എച്ചില് ഭക്ഷണവും കഴിക്കാറുണ്ടായിരുന്നതായി ഹീര വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: