ന്യൂദല്‍ഹി :സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും ദിനംപ്രതിയുള്ള രോഗ നിര്‍ണ്ണയ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാതെ പിണറായി സര്‍ക്കാര്‍. രോഗ പരിശോധനകളുടെ എണ്ണത്തില്‍ ഇന്ന് മറ്റ് രാജ്യങ്ങളേക്കാള്‍ ഏറെ പിന്നിലാണ് കേരളം. അയല്‍ സംസ്ഥാനങ്ങളെല്ലാം പരിശോധന നിരക്കില്‍ കേരളത്തേക്കാള്‍ ഏറെ മുന്‍പന്തിയിലാണ്.
രാജ്യത്ത് ഇതുവരെ മുപ്പത്തിയൊന്ന് ലക്ഷത്തോളം പരിശോധനകളാണ് നടന്നിട്ടുള്ളത്. എന്നാല്‍ സംസ്ഥാനത്ത് ഇതുവരെ 54,899 കോവിഡ് പരിശോധനകള്‍ മാത്രമാണ് നടത്തിയിരിക്കുന്നത്. പത്തുലക്ഷം പേരെ എടുക്കുമ്പോള്‍ അതില്‍ 1577 പേര്‍ക്ക് മാത്രമാണ് കേരളത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
അതായത് രാജ്യത്തെ ആകെ പരിശോധനകളുടെ ഒരു ശതമാനം മാത്രമാണ് കേരളത്തില്‍ നടക്കുന്നത്. രാജ്യത്ത് ഒരു ദിവസം 1.14 ലക്ഷം കോവിഡ് പരിശോധനകള്‍ നടത്തുമ്പോള്‍ കേരളത്തില്‍ അതിന്റെ ഒരു ശതമാനം പരിശോധനങ്ങള്‍ മാത്രേ നടത്തുന്നൊള്ളൂ.
തൊട്ടടുത്ത അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട് പത്തുലക്ഷം പേരില്‍ 4233 പേരെയും കര്‍ണ്ണാടക 2163 പേരെയും പ്രതിദിനം പരിശോധിക്കുന്നുണ്ട്. കേരളത്തിന്റേത് പോലെ മരണ നിരക്കില്‍ കുറവുള്ള ഹിമാചല്‍, ജമ്മുകശ്മീര്‍ പോലുള്ള സംസ്ഥാനങ്ങള്‍ പോലും പരിശോധനയുടെ കാര്യത്തില്‍ കേരളത്തെക്കാള്‍ ഏറെ മുന്നിലാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തെലങ്കാന മാത്രമാണ് രോഗ നിര്‍ണ്ണയ പരിശോധന നടത്തുന്നതില്‍ കേരളത്തിന് പിന്നിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: