കാസര്‍കോട്: സപ്തഭാഷാ സംഗമഭൂമിയുടെ സാമൂഹ്യം, സാംസ്കാരികം, സാമ്പത്തികം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ പുത്തനുണര്‍വ്വേകാന്‍ സ്വാഭിമാന്‍ കാസര്‍കോട് പദ്ധതിയുമായി ബിജെപി. കാസര്‍കോട് ജില്ലാ രുപീകരണ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന കാസര്‍കോട് ഇന്നലെ ഇന്ന് നാളെ ക്യാമ്പയി2ന്റെ ഭാഗമായാണ് സ്വാഭിമാന്‍ കാസര്‍കോട് പദ്ധതി പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനും ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ.കെ. ശ്രീകാന്തും ചേര്‍ന്നാണ് ഓണ്‍ലൈന്‍ ഗൂഗുള്‍ മീറ്റ് വഴി സ്വാഭിമാന്‍ കാസര്‍കോട് പ്രഖ്യാപനം നടത്തിയത്.
മാറി മാറി ജില്ലയെ പ്രതിനിധാനം ചെയ്ത് വികസന പിന്നോക്കാവസ്ഥയുടെ പടുകുഴിയിലേക്കാണ് ഇടത് വലത് മുന്നണികള്‍ കാസര്‍കോടിനെ വലിച്ചെറിഞ്ഞത്. വിദ്യാഭ്യാസം, സാധാരണ അസുഖങ്ങള്‍ തൊഴില്‍ തുടങ്ങിയവ പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും മംഗലാപുരത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇന്നും കാസര്‍കോടന്‍ ജനത. അവയ്ക്ക് ഒരുമാറ്റമുണ്ടാക്കാന്‍ സ്വയംപര്യാപ്തമായ കാസര്‍കോടിനെ പടുത്തുയര്‍ത്താന്‍ ജനങ്ങളില്‍ ആത്മവിശ്വാമുണ്ടാക്കി ഞങ്ങള്‍ കാസര്‍കോട്ടുകാരാണെന്ന് എവിടെയും അഭിമാനത്തോടെ പറയാന്‍ വികസനചിറകിലേറി പറക്കാന്‍ ഓരോരുത്തരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് സ്വാഭിമാന്‍ കാസര്‍കോട് പദ്ധതിയിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. നിരവധി സംസ്കാര സമന്വയങ്ങളുടെ വിളനിലമായ സപ്തഭാഷാ സംഗമഭൂമിയായ കാസര്‍കോടിന്റെ തനത് പൈതൃകം ലോകത്തിന് പരിചയപ്പെടുത്താനായി ക്യാമ്പയിന്റെ ഭാഗമായി നിരവധി സെമിനാറുകളും ചര്‍ച്ചകളും മറ്റും വരും ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി ബിജെപി ജില്ലാ കമ്മറ്റി പുതുതലമുറയുമായി പങ്കിടും.
കാസര്‍കോടിന്റെ ഗ്രാമഗ്രാമാന്തരങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന കലാ കായിക സാസ്കാരിക തനിമകളെ അനാവൃതം ചെയ്യുന്നതിലൂടെ പുതിയൊരു മുഖം ജില്ലയ്ക്ക് നല്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുകയാണ് സ്വാഭിമാന്‍ കാസര്‍കോട് പദ്ധതിയെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: