ഉദുമ: ലോക്ക് ഡൗണ്‍ ലംഘിച്ച് ഈദ് നമസ്കാരം നടത്തിയതിന് 70 പേര്‍ക്കതിരെ ബേക്കല്‍ പോലീസ് കേസെടുത്തു. പാലക്കുന്ന് കണ്ണംകുളത്ത് അബ്ദുല്‍ റഹ്മാന്റെ വീട്ടുമുറ്റത്താണ് 70 പേരെ പങ്കെടുപ്പിച്ച് ഈദ് നമസ്കാരം നടത്തിയത്. ഞായറാഴ്ച രാവിലെയാണ് മാസ്ക് പോലും ധരിക്കാതെ കോവിഡ് 19 രോഗ പ്രതിരോധ നടപടി ഒന്നും തന്നെ ചെയ്യാതെ ലോക്ഡൗണ്‍ ലംഘിച്ച് കൂട്ടുകൂടി നമസ്കാരം നടത്തിയത്. നമസ്കാരത്തിന് ശേഷം ലഘുഭക്ഷണവും വിതരണം ചെയ്തായി പ്രദേശവാസികള്‍ പറയുന്നു. വീട്ടില്‍ നിരീക്ഷണിലുള്ളവരും ഈദ് നമസ്കാരത്തില്‍ പങ്കെടുത്തതായി സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: