തിരുപ്പതി: തിരുപ്പതി തിരുമല ദേവസ്വം ഭൂമി വില്ക്കാന് ഉള്ള തീരുമാനം ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചു. വിഷത്തില്‍ ഹിന്ദു ജനത ഒറ്റക്കെട്ടായി രംഗത്തുവന്നതോടെയാണു ഗത്യന്തരമില്ലാതെ ജഗന്മോഹന് റെഡ്ഡി സര്‍ക്കാരിനു ഭൂമി വില്‍ക്കാനുള്ള തീരുമാനം പിന്‍വലിക്കേണ്ടി വന്നത്. തിരുമല ദേവസ്വം ഭൂമി വില്ക്കാന് ഉള്ള തീരുമാനം പുറത്ത് വന്നതിന് പിന്നാലെ ആന്ധ്രാ പ്രദേശില്‍ നിന്ന് ശകതമായ എതിര്‍പ്പാണ് ഉണ്ടായത്.സംഘപരിവാര്‍ സംഘടനകള്‍,മറ്റ് ഹൈന്ദവ സംഘടനകള്‍ എന്നിവര്‍ ഈ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വരുകയും വിഷയത്തില്‍ മുഖ്യമന്ത്രി ജഗ് മോഹന്‍ റെഡ്ഡി ഇടപെടണം എന്ന് ആവശ്യപെടുകയും ചെയ്തു. പ്രതിഷേധം അതിശക്തമാകുമെന്ന് തിരിച്ചറിഞ്ഞതോടെ സര്‍ക്കാര്‍ ആ തീരുമാനം പിന്‍വലിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.ഭക്തരുടെ വികാരം വൃണപെടുത്തുന്ന തീരുമാനത്തില്‍ നിന്നും തിരുപ്പതി തിരുമല ദേവസ്വം പിന്മാറണം എന്ന് ഉത്തരവില്‍ പറയുന്നു.ഇത് സംബന്ധിച്ച് ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ വിശദീകരണം നല്‍കണം എന്നും ഉത്തരവിലുണ്ട്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര ഭൂമികള്‍ ദേവഹരിതം പദ്ധതിയുടെ മറവില്‍ പാട്ടത്തിന് നല്‍കാനും കേരളത്തിലെ ഇടതുസര്‍ക്കാരും നീക്കം നടത്തുകയാണ്. ക്ഷേത്രത്തില്‍ വഴിപാടായി ലഭിക്കുന്ന സ്വര്‍ണവും വിളക്കും ഓട്ടുപാത്രങ്ങളും വിറ്റഴിക്കാനും, ക്ഷേത്രങ്ങളിലെ സപ്താഹവും, നവാഹവും നിരോധിക്കാനും തീരുമാനിച്ച ദേവസ്വം ബോര്‍ഡ് ഉത്തരവുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു ഹിന്ദു ഐക്യവേദി പ്രക്ഷോഭത്തിന്. ഇതിന്റെ ഭാഗമായി 27ന് രാവിലെ 11ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും തിരുവനന്തപുരം മുതല്‍ എറണാകുളംവരെയുള്ള ദേവസ്വം അസി. കമ്മീഷണര്‍ ഓഫീസിനു മുമ്പിലും ഭക്തജന ധര്‍ണ നടത്തും. ലോക് ഡൗണ്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചയായിരിക്കും പ്രക്ഷോഭമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു അറിയിച്ചു.ഉപദേശകസമിതികള്‍, ഭക്തജന സംഘടനകള്‍ എന്നിവരുമായി കൂടിയാലോചന നടത്താതെയാണ് ഭരണകക്ഷിയിലെ രാഷ്ട്രീയ മേലാളന്മാരുടെ ആജ്ഞ അനുസരിച്ച് ദേവസ്വംബോര്‍ഡ് തീരുമാനം കൈക്കൊള്ളുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: