ഇടുക്കി: ഇടുക്കിയില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. മൂന്നാര്‍ ശിക്ഷക് സദനില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 48 കാരനാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 27 ആയി. ഇന്നലെ ഒരാള്‍ ആശുപത്രി വിട്ടതോടെ നിലവില്‍ രണ്ട് പേരാണ് ചികിത്സയിലുള്ളത്.
48 കാരന്‍ നവി മുംബൈയില്‍ നിന്ന് കൊല്ലത്തുള്ള ഒരു കുടുംബത്തോടൊപ്പം 19ന് കാറില്‍ നാട്ടിലേക്ക് തിരിച്ചു. 20ന് കൊല്ലത്ത് എത്തിയതിന് ശേഷം അവിടുന്ന് ആംബുലന്‍സിന് 21ന് മൂന്നാറിലെ നിരീക്ഷണ കേന്ദ്രത്തില്‍ എത്തുകയായിരുന്നു. 23നാണ് ഇദ്ദേഹത്തിന്റെ സ്രവം പരിശോധനക്ക് എടുത്തത്. ഇതേ സമയം കരുണാപുരം സ്വദേശിയായ ബേക്കറി ഉടമയുടെ പരിശോധന ഫലം നെഗറ്റീവ് ആയി. 14ന് ആണ് കരുണാപുരം പഞ്ചായത്തില്‍ 39 വയസുകാരനായ ബേക്കറി ഉടമക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏഴ് ദിവസത്തിന് ശേഷമെടുത്ത ഫലം നെഗറ്റീവായതോടെയാണ് ഇന്നലെ ആശുപത്രി വിട്ടത്. 21ന് മുംബൈയില്‍ നിന്ന് നാട്ടിലെത്തിയ ശാന്തന്‍പാറ സ്വദേശിയായ 24 കാരന്് രോഗം സ്ഥിരീകരിച്ചിരുന്നു.
നിലവില്‍ ജില്ലയില്‍ ഹോ ക്വാറന്റൈനില്‍ കഴിയുന്നവര്‍ 4379 പേരാണ്. ഇന്നലെ മാത്രം 181 പേര്‍ പുതിയതായി നിരീക്ഷത്തിലെത്തിയപ്പോള്‍ 538 പേരെ ഒഴുവാക്കി. ഇതുവരെ പരിശോധനക്കായി സ്രവ സാമ്പിളുകളെടുത്തത് 3705 പേരുടേയാണ്. ഇന്നലെ 72 പേരുടെ ഫലം വന്നപ്പോള്‍ ഇനി ലഭിക്കാനുള്ള 170 പേരുടെ ഫലങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: