അബുദാബി: കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍ മരിച്ചു. അബുദാബിയില്‍ രണ്ടുപേരും കുവൈറ്റില്‍ ഒരാളുമാണ് മരിച്ചത്. തൃശൂര്‍ സ്വദേശി ഫിറോസ്ഖാന് (24), കണ്ണൂര്‍ സ്വദേശി അനില്‍കുമാര്‍ തുടങ്ങിയവരാണ് അബുദാബിയില്‍ മരിച്ചത്.
കുവൈറ്റില്‍ മരിച്ചത് മലപ്പുറം സ്വദേശി ബദറുല്‍ മുനീര്‍ (39) ആണ്. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 107 ആയി. ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 54 ലക്ഷത്തോളം പേര്‍ക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 343,975 ആയി ഉയര്‍ന്നു. 2,247,237പേര് രോഗമുക്തരായി. ഏറ്റവും കൂടുതല്‍ രോഗബാധിതരും മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്.
യു.എസില്‍ കൊവിഡ് ബാധിതരുടെ എണ്ണം 16.6 ലക്ഷം കടന്നു. മരണസംഖ്യ 98000ആയി. അതേസമയം, കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റഷ്യയെ മറികടന്ന് ബ്രസീല്‍ ലോകത്ത് രണ്ടാമതെത്തി. 347,398 പേര്‍ക്കാണ് ബ്രസീലില്‍ രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തില്‍ ലോകത്ത് മൂന്നാമതായ റഷ്യയില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പ്രതിദിന മരണം കുറവാണ്. എന്നാല്‍, രോഗവ്യാപനം ശക്തമാണ്.335,882 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: