തിരുവനന്തപുരം: ബിവറേജസ് വഴി മദ്യവില്പനയ്ക്ക് വിര്‍ച്വല്‍ ക്യൂവിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കാന്‍ കൊച്ചി ആസ്ഥാനമായുള്ള ഫെയര്‍കോഡ് എന്ന സ്റ്റാര്‍ട്ട് അപ്പിനു കരാര്‍ നല്‍കിയതില്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒഴിവാക്കി സിപിഎം സഹയാത്രികന്റെ കമ്പനിയെ തിരഞ്ഞെടുത്തത് ആരാണെന്ന് വ്യക്തമാക്കണമെന്നും നടപടി റദ്ദാക്കി വിശദമായ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് വേണ്ടി പിആര്‍ വര്‍ക്ക് ചെയ്യുന്ന രജിത് രാമചന്ദ്രന് എന്നയാള്‍ സിറ്റഒ ആയുള്ള സ്റ്റാര്‍ട്ട്അപ്പിന് കരാര്‍ നല്‍യതില്‍ ക്രമക്കേട് ഉണ്ടെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു.
സിറ്റിഒ (ചീഫ് ടെക്നോളജി ഓഫിസര്‍) ആയ രജിത് രാമചന്ദ്രന് എന്നയാളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍. പ്രൊഫൈലില്‍ ഒന്നടങ്കം പിണറായി വിജയനേയും ഇടതുസര്‍ക്കാരിനേയും പുകഴ്ത്തുന്ന പോസ്റ്റുകളും ചിത്രങ്ങളുമാണ്. വിര്‍ച്വല്‍ ക്യൂവിനുള്ള ആപ്പ് തയാറാക്കാന്‍ ആഴ്ചകള്‍ക്കു മുന്‍പു തന്നെ ഈ കമ്പനിയുടെ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍, ഇതുവരെ ആപ്പിന്റെ പ്രവര്‍ത്തനം തുടങ്ങാല്‍ ബെവ്കോയ്ക്ക് ആയിട്ടില്ല. ശനിയാഴ്ചയോടെ ആപ്പ് സജ്ജമാകുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഗൂഗിള്‍ അംഗീകരിക്കേണ്ട സാങ്കേതിക വശങ്ങള് പോലും ഇതുവരെ പൂര്‍ത്തിയാക്കാന്‍ ഈ കമ്പനിക്ക് ആയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഒരു വര്‍ഷം മാത്രം മുന്‍പ് സ്ഥാപിച്ച കമ്പനിക്കാണ് സര്‍ക്കാര്‍ കരാര്‍ നല്കിയതെന്നതും ദുരൂഹമാണ്.
ആപ്പ് രൂപകല്പന ചെയ്യാന്‍ ഏല്പിച്ചത് സിപിഎം സഹയാത്രികരെയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 10 ലക്ഷം രൂപ നിര്‍മ്മാണ ചിലവുള്ള ആപ്പില്‍ നിന്നും മാസ വരുമാനം മൂന്ന് കോടി രൂപയാണെന്നിരിക്കെ ഈ കമ്പനിയെ എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ബെവ്കോ ആപ്പ് കൊവിഡ് കാലത്തെ മറ്റൊരു അഴിമതിയാണെന്നും ചെന്നിത്തല ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: