ലാഹോര്‍: പാക്കിസ്ഥാനില്‍ വന്‍വിമാന അപകടം. വിമാനത്തില്‍ 99 യാത്രക്കാരുണ്ടായിരുന്നു. എട്ട് ജീവനക്കാരും 91 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത് എന്നാണ് വിവരം, ലാന്‍ഡ് ചെയ്യുന്നതിന് ഒരു നിമിഷം മുമ്പാണ് വിമാനം തകര്‍ന്ന് വീണത്. ജനവാസ കേന്ദ്രത്തിലാണ് വിമാനം തകര്‍ന്ന് വീണത് എന്നതിനാല്‍ അപകടത്തിന്റെ വ്യാപ്തി വളരെ വലുതാണ്.
ലാഹോറില്‍ നിന്ന് കറാച്ചിയില്‍ ഇറങ്ങുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പാണ് അപകടം. ലാഹോറില്‍ നിന്ന് പുറപ്പെട്ട വിമാനം കറാച്ചിയില്‍ ഇറങ്ങുന്നതിന് സെക്കന്‍ഡുകള്‍ക്ക് മുന്‍പാണ് തകര്‍ന്നതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാന്റെ അന്താരാഷ്ട്ര വിമാനസര്‍വീസായ, പാകിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനമാണ് തകര്‍ന്നത്. എയര്‍ബസ് എ-320 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടടുത്തുള്ള മോഡല്‍ വില്ലേജിലേക്കാണ് യാത്രാ വിമാനം ഇടിച്ചിറങ്ങിയിരിക്കുന്നത്. വിമാനത്തിന് സാങ്കേതികത്തകരാറുണ്ട് എന്ന സന്ദേശം കണ്ട്രോള് റൂമിലേക്ക് ലഭിച്ചയുടന്‍ തകരുകയായിരുന്നു എന്നാണ് റിപ്പോര്‍്ട്ട.
കറാച്ചി വിമാനത്താവളത്തിന് തൊട്ടടുത്തുള്ള ജനവാസമേഖലയ്ക്ക് അടുത്ത് പൂര്‍ണമായ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. കറാച്ചിയിലെ എല്ലാ ആശുപത്രികള്‍ക്കും ഈ നിരോധനാജ്ഞ ബാധകമാണ്. രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും കറുത്ത പുക പ്രദേശത്ത് നിറഞ്ഞിരിക്കുന്നതിനാല്‍ അകത്തേക്ക് കയറാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നില്ല. ഇന്റര്‍സര്‍വീസസ് പബ്ലിക് റിലേഷന്‍സും, സൈന്യത്തിന്റെ ക്വിക് ആക്ഷന്‍ ഫോഴ്സും, സിന്ധ് പാകിസ്ഥാന് റേഞ്ചേഴ്സും സംയുക്തമായി എത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. പാക് സൈന്യത്തിന്റെ പ്രത്യേകവിമാനങ്ങള്‍ അപകട സ്ഥലത്തിന് മുകളിലെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: