കാസര്‍കോട്: നിലേശ്വേരം സ്വദേശി അഞ്ജന ആത്മഹത്യ ചെയ്യില്ല. മരണം കൊലപാതകമെന്ന് അമ്മ മിനി. സ്ക്രിപ്റ്റ് എഴുതാനെന്നും പറഞ്ഞാണ് അവര്‍ മകളെ കൊണ്ടുപോയത്. അവര്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. വലിയ സ്വപ്നങ്ങളുമുണ്ടായിരുന്ന കൂട്ടിയാണ്. അവള് ആത്മഹത്യ ചെയ്യില്ലെന്നും അഞ്ജനയുടെ അമ്മ പറഞ്ഞു.
അഞ്ജന ഒമ്പതില്‍ പഠിക്കുമ്പോഴായിരുന്നു പിതാവ് മരണമടയുന്നത്. പിന്നീട് അമ്മ മിനിയാണ് അഞ്നയുടേയും രണ്ട് സഹോദരങ്ങളുടേയും കാര്യങ്ങള്‍ നോക്കിയത്. പഠിക്കാന്‍ മിടുക്കിയായിരുന്ന അഞ്ജന ഐഎഎസുകാരിയാവാനാണ് ആഗ്രഹിച്ചത്. കുടുംബത്തിന്റേയും ഒരു നാടിന്റേയും പ്രതീക്ഷയാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്.
സ്ക്രിപ്റ്റ് എഴുതാനെന്നും പറഞ്ഞാണ് അവര്‍ മകളെ കൊണ്ടുപോയത്. മരിക്കുന്നതിന്റെ തലേദിവസവും വിളിച്ച് ഗോവയില്‍ നിന്നും തിരിച്ചു വന്ന് കുടുംബത്തിനൊപ്പം ജീവിക്കാന്‍ ആഗ്രഹം പ്രകടിച്ചിരുന്നു. പിറ്റേന്ന് തന്നെ അവര്‍ വിളിച്ച് മകള്‍ മരിച്ചതായി അറിയിക്കുകയായിരുന്നു. അഞ്ജന മിടുക്കിയും തന്റേടിയും ആയിരുന്നു. അവള് ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അവരുടെ ചതിക്കുഴിയില്‍ മകള്‍ അകപ്പെട്ട് പോയതാണ്.
മകളുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണം .ഇനി ഒരമ്മയ്ക്കും ഈ വേദന വരാന്‍ പാടില്ലെന്നും അമ്മ മിനി പറയുന്നു. മേയ് 13ന് രാത്രി മരിച്ചതായാണ് അഞ്ജനയ്ക്കൊപ്പം ഉണ്ടായിരുന്നവര്‍ അമ്മയെ വിളിച്ചറിയിച്ചത്. ഈ സംഘത്തില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍കൂടി സമാന രീതിയില്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മിനി അറിയിച്ചു.
രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് നിഗൂഡ സംഘത്തിന്റെ വലയില്‍ അഞ്ജന പെടുന്നത്.മകളെ കാണാതായതോടെ കാസര്‍കോട് ഹോസ്ദുര്‍ഗ് സ്റ്റേഷനില്‍ മിനി പരാതി നല്കി. ഇത് കോടതിയിലെത്തുകയും താത്പ്പര്യ പ്രകാരം മുന്‍ നക്സല്‍ നേതാവ് കെ.അജിതയുടെ മകള്‍ ഗാര്‍ഗിയുടെ കൂടെ അഞജനയെ വിട്ടയച്ചു. കോഴിക്കോട് താമസിച്ചുവരികയായിരുന്ന അഞ്ജന ലോക്ഡൗണിന് മുമ്പ് ഏതാനും സുഹൃത്തുക്കളുടെ കൂടെ ഗോവയിലേക്ക് കടന്നു. ഗോവയിലെത്തിയ ശേഷം കൂട്ടുകാര്‍ ശരിയല്ലെന്നും നാട്ടിലെത്തി കുടുംബത്തോടൊപ്പം കഴിയണമെന്നും വീട്ടുകാരെ വിളിച്ചറിയിച്ചതിന്റെ പിറ്റേന്നാണ് അഞ്ജന മരിച്ചതായി വിവരം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: