കോഴിക്കോട്: സൈന്യത്തില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് പിടിയില്‍. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്പ്മെന്റ് ഓര്‍ഗനൈസേഷ (ഡിആര്‍ഡിഒ) നിലെ ശാസ്ത്രജ്ഞനാണെന്ന് വിശ്വസിപ്പിച്ച് പലരില്‍ നിന്നും പണം തട്ടിയ കോട്ടയം വാഴൂര്‍ മണ്ണുപുറായിടത്ത് അരുണ്‍ പി. രവീന്ദ്രനെയാണ് കൊടുവള്ളി പോലീസ് അറസ്റ്റു ചെയ്തത്.
ഡിആര്‍ഡിഒയുടെ വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് ഉപയോഗിച്ചാണ് നിരവധി പേരെ വഞ്ചിച്ചത്. പ്രതിയെ താമരശ്ശേരി ജുഡീഷ്യല്‍ ഫാസ്റ്റക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു. നരിക്കുനി പാറന്നൂരിലെ വാടകവീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഇയാള്‍ ഉപയോഗിച്ച ഡിആര്‍ഡിഒയുടെ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കിഴക്കോത്ത് അരീക്കര പുറായില്‍ സുകേഷ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. രണ്ട് ലക്ഷം രൂപയും രണ്ട് പവനും പരാതിക്കാരനില്‍ നിന്ന് ഇയാള്‍ കൈപ്പറ്റിയത്. അഞ്ച് വര്‍ഷമായി ദല്‍ഹി കേന്ദ്രീകരിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ഇയാളുടെ അമ്മ തിരുവമ്പാടി സ്വദേശിയും അച്ഛന് കോട്ടയം സ്വദേശിയുമാണ്.
ഒമ്പതാം ക്ലാസ് പൂര്‍ത്തിയാക്കിയ ഇയാള്‍ ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞനാണെന്നായിരുന്നു വ്യാപകമായി പ്രചരിപ്പിച്ചത്. മിടുക്കോടെ സംസാരിച്ച് ആളുകളെ വലയില്‍ വീഴ്ത്തുന്നതിന് ഇയാള്‍ വിരുതനായിരുന്നു.
കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തു. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ ഇത്തരം തട്ടിപ്പ് നടത്തിയതായി വിവരം മുണ്ടെങ്കിലും പരാതികള്‍ ലഭിച്ചുതുടങ്ങുന്നതേയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കൊടുവള്ളി സിഐ പി. ചന്ദ്രമോഹന് പറഞ്ഞു. പരാതി അതത് പോലീസ് സ്റ്റേഷനുകളില്‍ നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിയില്‍ നിന്ന് കൂടുതല്‍ തെളിവുകള്‍ സ്വീകരിക്കുന്നതിനായുള്ള കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: