തൃശൂര്‍ : സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് അഞ്ചാമത്തെ മരണം. തൃശൂര്‍ ചാവക്കാട് സ്വദേശിനിയായ ഖദീജക്കുട്ടിയാണ്(73) മരിച്ചത്. മുംബൈയില്‍ നിന്നെത്തിയതാണ് ഇവര്‍. തൃശൂര്‍ ജില്ലയിലെ ആദ്യ കോവിഡ് മരണമാണ് ഇത്.
രോഗബാധയെ തുടര്‍വന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുംബൈയിലെ മകളുടെ വീട്ടില്‍ നിന്ന് പാലക്കാട് വഴി മൂന്നുപേരോടൊപ്പം കാറില്‍ ബുധനാഴ്ചയാണ് ഇവര്‍ നാട്ടിലെത്തിയത്. യാത്രയില്‍ തന്നെ ആരോഗ്യം മോശമായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനും ചികിത്സയിലായിരുന്നു ഇവര്‍.
ഖദീജക്കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു. പ്രോട്ടോക്കോള്‍ പ്രകാരം രാവിലെ അടിതിരുത്തി ഖബറിസ്ഥാനിലാണ് സംസ്കാര ചടങ്ങുകള്‍ നടത്തിയത്. അതേസമയം ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഒപ്പം യാത്ര ചെയ്തിരുന്നവരേയും നിരീക്ഷണത്തിലേക്ക് മാറ്റി. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: