മുംബൈ: രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനും. രോഗം കൂടതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മഹാരാഷ്ട്രയിലെ ചേരി പ്രദേശങ്ങളായ ധാരാവിയിലും അന്ധേരിയിലും വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍
പിപിഇ കിറ്റുകള്‍ വിതരണം ചെയ്തു. വിശ്വശാന്തി ഫൗണ്ടേഷന് സ്ഥാപകന്‍ കൂടിയായ നടന് മോഹല്‍ലാല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേശവ് ട്രസ്റ്റിന്റെയും നിര്‍മ്മയ് ഫൗണ്ടേഷന്റെയും സന്നദ്ധപ്രവര്‍ത്താകരുമായി സഹകരിച്ചാണ് മോഹന്‍ലാല്‍ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷന് മഹാരാഷ്ട്രയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പരിധിയിലുള്ള ആശുപത്രികളിലാണ് കിറ്റുകള്‍ വിതരണം ചെയ്തത്. ഇത് കൂടാതെ ധാരാവിയിലെ ലോകമാന്യ തിലക് ആശുപത്രി, താനെയിലെ ഛത്രപതി ശിവജി മഹാരാജ് ആശുപത്രി എന്നിവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കിറ്റുകള്‍ ലഭ്യമാകും.
അന്ധേരിയിലെയും ധാരാവിയിലെയും രോഗബാധിത മേഖലകളിലെ വീടുകളില്‍ സേവനമെത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും കിറ്റുകള്‍ ലഭ്യമാകും. പ്രദേശത്തെ സ്വകാര്യ നേഴ്സിങ് ഹോമുകള്‍ക്കും അവിടുത്തെ ജീവനക്കാര്‍ക്കും ഇവലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: