തിരനോട്ടം സിനിമയിലേക്ക് സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചിട്ടാണ് ക്യാമറ കൈകാര്യം ചെയ്യാന്‍ എത്തുന്നത്. ഒരു സ്വതന്ത്ര ഛായാഗ്രാഹകനാകാനുള്ള ആത്മവിശ്വാസത്തോടെയാണോ ആ ദൗത്യം ഏറ്റെടുത്തത്.ആറ്റുകാല്‍ ക്ഷേത്രത്തിന് മുന്നിലായിരുന്നു ആദ്യദിവസം ഷൂട്ട്. മോഹന്‍ലാല്‍ എന്ന നടന്റെ മുഖം ആദ്യമായി സിനിമാക്യാമറയില്‍ ഒപ്പിയെടുത്തത് ഞാനാണ്. പിന്നെ എത്രയോ സിനിമകള്‍ ലാലുമൊത്ത് ചെയ്തു.
താളവട്ടം എന്ന ചിത്രത്തിന്റെ ക്ലൈമാക്സില്‍ മോഹന്‍ലാലിനെ നെടുമുടി വേണുവിന്റെ കഥാപാത്രം കൊലപ്പെടുത്തുകയാണ്. അത് ഷൂട്ടുചെയ്യുമ്പോള്‍ എനിക്കുണ്ടായ വേദന ഇന്നും മറക്കാനാകില്ല. ഷാളിട്ട് കഴുത്ത് ഞെരിക്കുമ്പോള്‍ ലാലിന്റെ തൊണ്ടയില്‍നിന്ന് ഒരു ശബ്ദം വരും. അത് ചിത്രീകരിക്കുമ്പോള്‍ ഞാന്‍ കരയുകയായിരുന്നു.ആ സീന്‍ എടുത്ത ഉടനെ പ്രിയന് അവിടെനിന്ന് മാറി. എല്ലാവരും തരിച്ചുനില്ക്കുകയാണ്. ലാലിനറിയാം എല്ലാവരുടെയും മാനസികാവസ്ഥ എന്താകുമെന്ന്. ഷോട്ട് കഴിഞ്ഞ ഉടനെ ലാല്‍ പാട്ടൊക്കെ പാടി തമാശപറഞ്ഞ് എല്ലാവരുടെയും മൂഡ് മാറ്റി. അതാണ് ലാല്‍
മോഹന്‍ലാലിനെപ്പോലെ ഞാന്‍ മറ്റൊരു നടനെയും കണ്ടിട്ടില്ല. അമിതാഭ് ബച്ചന്‍പോലും ലാലിനൊപ്പം വരില്ല; ഇതുവരെ വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: