ന്യൂദല്‍ഹി: ആറ് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗ്രേറ്റര്‍ നോയിഡയില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പോ മൊബൈൽ ഫോൺ കമ്പനി പൂട്ടി. മൂവായിരത്തിലധികം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.
ലോക്ക് ഡൗണ്‍ മൂലം പൂട്ടിയ കമ്പനി ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം 30 ശതമാനം ജീവനക്കാരെ മാത്രം ജോലിക്കെത്തിച്ച് പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് മൂന്നാം ദിവസം കൊവിഡ് ബാധിച്ചത്. ഉടന്‍ തന്നെ കമ്പനി പൂട്ടുകയായിരുന്നു. മൂവായിരത്തില്‍പ്പരം ജീവനക്കാരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതായും മുഴുവന്‍ പേരുടെയും പരിശോധനാ ഫലം ലഭിച്ചശേഷം നെഗറ്റീവായ ജീവനക്കാരെ വച്ച് തുറന്ന് പ്രവര്‍ത്തിക്കുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: