കുവൈത്ത് സിറ്റി: കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ച് ഒരു മലയാളി ഉൾപ്പടെ 5 പേരാണ് മരണമടഞ്ഞത്. കോഴിക്കോട് എലത്തൂർ തെക്കേ ചെറങ്ങോട്ട് ടി.സി. അഷ്റഫാണ് മരിച്ചത്. അഷ്റഫ് കോ ഓപറേറ്റിവ് സൂപ്പർമാർക്കറ്റിൽ കാഷ്യർ ആയിരുന്നു. അതേ സമയം കുവൈത്തിൽ പുതുതായി 1048 പേർക്ക് വൈറസ് സ്ഥിരീകരിച്ചു.
ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 14850 ആയി. പുതിയ രോഗികളിൽ 242 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 4803 ആയി. പുതുതായി രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതുതായി 250 പേർ കൂടി രോഗമുക്തി നേടി.
വൈറസ് മുക്തരായവരുടെ എണ്ണം ഇതോടെ 4093 ആയി. നിലവിൽ 10645 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 168 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: