ന്യൂദൽഹി: ഒഡീഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾക്കും ബംഗ്ലാദേശിനും ഭീഷണിയായി ഉം പുൻ ചുഴലിക്കാറ്റ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ബുധനാഴ്ച രൂപമെടുത്ത ന്യൂനമർദം ശനിയാഴ്ച രാവിലെ ഡിപ്രഷനായി ( BoB) ആയും രാത്രി 8.30 യോടെ ചുഴലിക്കാറ്റ് (Cyclone) ആയും മാറുകയായിരുന്നു. അനുയോജ്യമായ കാലാവസ്ഥ മാറ്റമാണ് ഇതിന് വേഗത കൂട്ടിയത്. നിലവിൽ ശക്തിയാർജ്ജിച്ച ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തീവ്ര ചുഴലിക്കാറ്റാകും. 20ന് വൈകിട്ട് കര തൊടാൻ സാധ്യത.
നിലവിൽ ഒഡീഷയിലെ പരാദ്വീപിൽ നിന്ന് 990 കി.മീ. അകലെയാണ് സ്ഥാനം. 80- 90 കിലോമീറ്റർ വേഗത്തിലാണ് ബംഗാൾ ഉൾക്കടലിൽ ഇപ്പോൾ കാറ്റടിക്കുന്നത്. ഇന്ന് വൈകിട്ട് ഇത് 115- 125 കി. മീ വരെ വേഗത്തിലാകും. നാളെ വീണ്ടും കൂടി 145 -155 വരെ കി.മീ. വേഗം കൈവരും. 19 ന് തീരത്തോട് അടുക്കുമ്പോൾ അതി തീവ്ര ചുഴലിക്കാറ്റായി 180 കി.മീ. വരെ വേഗം കൈവരിക്കാം. പിന്നീട് 20 ന് കാറ്റിന്റെ വേഗതക്കുറയാൻ തുടങ്ങും. 21 ന് ഉച്ചയോടെ 40-50 കി.മീറ്ററാകും വേഗത. Amphan (ഉച്ചാരണം ഉം – പുൻ: Um PUN) എന്ന പേര് തായ്ലൻറ് നൽകിയതാണ്. 20ന് ഉച്ചകഴിഞ്ഞ് ചുഴലിക്കാറ്റ് പഞ്ചിമ ബംഗാളിലെ സാഗർ ദ്വീപും ബംഗ്ലാദേശിലെ ഹാതിയ ദ്വീപും കടക്കും. അതി തീവ്ര ചുഴലിക്കാറ്റ് മേഖലയിലാകെ വലിയ നാശം വിതക്കാം.
ഇത് മുന്നിൽ കണ്ട് വലിയ തോതിലുള്ള ഒരുക്കങ്ങളാണ് ഒഡീഷയിലടക്കം നടക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാകും കാറ്റിന്റെ ദുരിതം അനുഭവിക്കേണ്ടി വരിക എന്നാണ് വിലയിരുത്തൽ. മേഖലയിലാക ശക്തമായ മഴക്കും സാധ്യതയുണ്ട്. പലയിടത്തും മഴ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ഇന്നലെ രാത്രി തന്നെ ഐഎംഡി മഞ്ഞ മെസേജ് പുറപ്പെടുവിച്ചിരുന്നു.
ഇതിനിടെ കൊറോണ ഭീഷണിയ്ക്കിടെ ഉണ്ടായ ചുഴലിക്കാറ്റിലും രാജ്യത്തെ ഏറ്റവും വലിയ കൂട്ട ഒഴിപ്പിക്കൽ പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: