തിരവനന്തപുരം: അഞ്ജന ഹരീഷെന്ന മലയാളി പെണ്‍കുട്ടി ഗോവയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്യാംരാജ്.
ചിന്നു സുല്‍ഫിക്കര്‍ എന്ന അഞ്ജന ഹരീഷിന്റെ മരണത്തില്‍ ചില തീവ്രവാദ സംഘടനകള്‍ക്കും, മയക്കുമരുന്നു മാഫിയകള്‍ക്കും പങ്കുണ്ടെന്ന് തന്നെയാണ് മനസിലാകുന്നത്. അഞ്ജന ഹരീഷില്‍ നിന്നും ചിന്നു സുല്‍ഫിക്കറിലേക്കുള്ള യാത്രയുടെ അന്വേഷണം ഒരുപാട് ദുരൂഹതകളുടെ ചുരുളഴിച്ചേക്കാമെന്നും ശ്യാംരാജ് പറയുന്നു.
തീവ്ര ഇടതുസംഘടനകളില്‍ ആകൃഷ്ടയായ ശേഷം അഞ്ജന ആളാകെ മാറുകയായിരുന്നു. അമ്മയും സഹോദരിമാരുമായി വഴക്കിട്ടു വീടുവിട്ട ഈ പെണ്‍കുട്ടി, കുറേക്കാലം ലഹരി വിമുക്ത കേന്ദ്രങ്ങളില്‍ ആയിരുന്നു എന്നാണ് അറിയാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അഞ്ജന ഹരീഷിനെ ഗോവയിലെ റിസോര്‍ട്ടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയും കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശിനിയുമായ അഞ്ജന സൃഹൃത്തുക്കള്‍ക്കൊപ്പം ഗോവയില്‍ വിനോദസഞ്ചാരത്തിന് പോയതായിരുന്നു.
നാല് മാസം മുന്‍പ് അഞ്ജനയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കോഴിക്കോട് അര്‍ബന്‍ നക്സലുകള്‍ നേതൃത്വം നല്കുന്ന ഒരു സംഘടനക്കൊപ്പം പ്രവര്‍ത്തിക്കുകയായിരുന്ന അഞ്ജനയെ കണ്ടെത്തി ഹോസ്ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയെങ്കിലും സുഹൃത്തുക്കള്‍ക്കൊപ്പം പോകാനാണ് താല്പര്യമെന്ന് പറഞ്ഞ് നക്സല്‍ നേതാവ് അജിതയുടെ മകള്‍ ഗാര്‍ഗിക്കൊപ്പം പോവുകയായിരുന്നു.
അഞ്ജനയുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാമെന്ന് ഗാര്‍ഗി എഴുതി നല്‍കിയിരുന്നു. പിന്നീട് ഗാര്‍ഗിയുടെ വീട്ടിലായിരുന്നു താമസം. മാര്‍ച്ച് 17ന് ആതിര, നസീമ, ശബരി എന്നീ സുഹൃത്തുക്കൊപ്പമാണ് ഗോവക്ക് പോയത്. ഇതിന് പിന്നാലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ജന അടുത്തിടെ ചിന്നു സുള്‍ഫിക്കര്‍ എന്ന് ഫെയ്സ്ബുക്കില്‍ പേര് തിരുത്തിയിരുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-
ചിന്നു സുല്‍ഫിക്കര്‍ എന്ന അഞ്ജന ഹരീഷിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം….
തലശേരി ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥിനി ആയിരുന്നു അഞ്ജന.തീവ്ര ഇടതുസംഘടനകളില്‍ ആകൃഷ്ടയായ ശേഷം അഞ്ജന ആളാകെ മാറുകയായിരുന്നു.അമ്മയും സഹോദരിമാരുമായി വഴക്കിട്ടു വീടുവിട്ട ഈ പെണ്‍കുട്ടി, കുറേക്കാലം ലഹരി വിമുക്ത കേന്ദ്രങ്ങളില്‍ ആയിരുന്നു എന്നാണ് അറിയാന്‍ സാധിച്ചത്.പിന്നീട് ഇക്കഴിഞ്ഞ ദിവസം ഗോവയില്‍ മരിച്ച നിലയില്‍ കാണപ്പെടുക യായിരുന്നു. അറിഞ്ഞിടത്തോളം ഈ പെണ് കുട്ടിയുടെ മരണത്തില്‍ ചില തീവ്രവാദ സംഘടനകള്‍ക്കും, മയക്കുമരുന്നു മാഫിയകള്‍ക്കും പങ്കുണ്ടെന്ന് തന്നെയാണ് മനസിലാകുന്നത്. അഞ്ജന ഹരീഷില്‍ നിന്നും ചിന്നു സുല്‍ഫിക്കറിലേക്കുള്ള യാത്രയുടെ അന്വേഷണം ഒരുപാട് ദുരൂഹതകളുടെ ചുരുളഴിച്ചേക്കാം.
അതിനാല്‍ ഒരു ഉന്നതതല അന്വേഷണം അത്യന്താപേക്ഷികമാണ്….
കഴിഞ്ഞ കുറേക്കാലമായി, കേരളത്തില്‍ ഒരു കൂട്ടം ആളുകള്‍ സ്ത്രീപക്ഷം,പുരോഗമനം, സ്വാതന്ത്ര്യം,
തുടങ്ങിയ വാക്കുകളെ തങ്ങളുടെ അരാജകവാദ തിയറികളെ ന്യായീകരിക്കുന്നതിനായി കാര്യമായി തന്നെ ഉപയോഗിക്കുന്നുണ്ട്. തത്ഫലമായി മേല്‍ പറഞ്ഞ വാക്കുകളൊക്കെ നകാരാത്മകമായ അര്‍ത്ഥങ്ങളാണ് സാധാരണ മനസുകളില്‍ ഉളവാക്കുക.
പൊതു സമൂഹം വിശിഷ്യാ,ക്യാമ്പസുകളിലും, വീടുകളിലുമെല്ലാം ഇക്കൂട്ടര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: