കോഴിക്കോട്: പുതിയ റേഷന്‍കാര്‍ഡ് നല്‍കിയവര്‍ക്ക് അരി നല്‍കാതെ സര്‍ക്കാര്‍ വഞ്ചിച്ചു. അപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ തന്നെ കാര്‍ഡ് ലഭിച്ചപ്പോള്‍ പലരും ആശ്വസിച്ചു. റേഷന്‍കടയില്‍ എത്തിയപ്പോള്‍ നിരാശയായിരുന്നു ഫലം. പുതിയ കാര്‍ഡുടമകള്‍ക്ക് അരിയോ കിറ്റോ തല്ക്കാലം ലഭിക്കില്ല. അരി എപ്പോള്‍ ലഭിക്കുമെന്ന് ആര്‍ക്കും ഒരു ധാരണയുമില്ല. ഒരു മാസമെങ്കിലും കഴിയുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതുവരെ എങ്ങനെ ജീവിക്കുമെന്നാണ് പുതിയ കാര്‍ഡ് ലഭിച്ചവര്‍ ചോദിക്കുന്നത്.
കോവിഡ് കാലത്ത് ജോലിയും മറ്റ് വരുമാന മാര്‍ഗ്ഗങ്ങളും ഇല്ലാത്ത ആയിരക്കണക്കിന് കുടുംബങ്ങളെയാണ് കേരള സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുന്നത്. ഇവരുടെയെല്ലാം വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ സമയമെടുക്കുന്നത് കൊണ്ടാണ് അരിയോ കിറ്റോ നല്കാന് കാലതാമസമെടുക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കാര്‍ഡ് ലഭിക്കാന്‍ എല്ലാവരും ഓണ്‍ലൈനായാണ് അപേക്ഷ നല്‍കിയത് യാതൊരുവിധ പേപ്പര്‍ വര്‍ക്കുകളും ഇക്കാര്യത്തില്‍ ഇനി ആവശ്യമില്ല. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കാര്‍ഡ് നല്‍കുകയും ചെയ്തു. ഇവരുടെ നമ്പറുകള്‍ ഉള്‍പ്പെടുത്തുക എന്നത് മാത്രമേ ഇനി ചെയ്യാനുള്ളൂ. ഇക്കാര്യം വലിയൊരു ജോലിയാണെന്ന് കാണിച്ചാണ് സര്‍ക്കാര്‍ കയ്യൊഴിഞ്ഞിരിക്കുന്നത്.
എന്നാല്‍ നിലവില്‍ അപേക്ഷ നല്കി കാര്‍ഡ് ലഭിച്ചവരെ കുറിച്ച് നല്കിയ വിവരങ്ങള്‍ വാസ്തവം തന്നെയാണോ എന്ന് യാതൊരു അന്വേഷണവും ഇപ്പോള്‍ നടത്തുകയില്ല. കോവിഡ് സാഹചര്യത്തില്‍ നിന്നും നാട് മാറി കഴിഞ്ഞതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്വേഷണം ഉണ്ടാവുകയുള്ളു. തെറ്റായ വിവരങ്ങള്‍ നല്കി കാര്‍ഡ് കരസ്ഥമാക്കിയവരാണെങ്കില്‍ ഇവര്‍ക്കെതിരെ നിയമനടപടി ഉണ്ടാകും. മാത്രവുമല്ല ആയുഷ്കാലം മുഴുവന്‍ ഇവര്‍ റേഷന്‍ കാര്‍ഡ് ലഭിക്കാന്‍ അനര്ഹരുമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: