മലയാളസിനിമാ മേഖലയില്‍ ആദ്യമായി ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്ന ചിത്രമാകാന്‍ ഒരുങ്ങുകയാണ് ജയസൂര്യ ചിത്രമായ സൂഫിയും സുജാതയും. ബോളിവുഡ് താരം അതിഥി റാവു ഹൈദറാണ് സുജാതയായി എത്തുന്നത്. സൂഫിയായി ജയസൂര്യയും. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.
നരണിപ്പുഴ ഷാനവാസാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. വിജയ് ബാബുവാണ് നിര്‍മാണം. നദീതീരത്തുള്ള ഒരു പള്ളിയെ ചുറ്റിപ്പറ്റിയാണ് കഥ. ഫ്രൈഡേ നിർമിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമാണ് സുജാതയും സൂഫിയും.ലോക് ടൗണിനെ തുടർന്നാണ് ചിത്രം ഓൺലൈനിൽ റിലീസ് ചെയ്യുന്നത്. സിദ്ദിഖ്, ഹരീഷ് കണാരൻ, വിജയ് ബാബു, മണികണ്ഠൻ പട്ടാമ്പി, മാമുക്കോയ എന്നിവരും ചിത്രത്തിലുണ്ട്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് കൂടുതല്‍ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. . സൂപ്പര്‍താരങ്ങളുടെ ഏഴ് ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളില്‍നിന്നുള്ളതാണ് ചിത്രങ്ങള്‍. സൂപ്പര്‍താരം അമിതാഭ് ബച്ചനും ആയുഷ്മാന്‍ ഖുരാനയും പ്രധാന വേഷത്തില്‍ എത്തുന്ന ഗുലാബോ സിതാബോ ജൂണ്‍ 12 നാണ് റിലീസ് ചെയ്യുന്നത്. കൂടാതെ വിദ്യാ ബാലന്റെ ശകുന്തള ദേവിയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.
ഓണ്‍ലൈന്‍ റിലീസിന്റെ പേരില്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായ ജ്യോതികയുടെ പൊന്മകള് വന്താല്‍ മേയ് 29 നാണ് എത്തുന്നത്. കന്നട സിനിമയായ ലോ ജൂണ്‍ 29 നും ഫ്രഞ്ച് ബിരിയാണി ജൂലായ് 24 നും ആമസോണ്‍ പ്രൈമില്‍ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: