വാഷിങ്ടണ്‍: ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപകമാകുമ്പോഴും രോഗത്തിന്റെ ഉദ്ഭവത്തെ കുറിച്ച് മാത്രം ഇതുവരെ വ്യക്തതയില്ല. ചൈനയിലെ വുഹാനില്‍ നിന്നാണ് കൊറോണ പടര്‍ന്നതെന്ന ആരോപണങ്ങളും പഠനങ്ങളും ശക്തമാകുന്നതിനിടെയാണ് പുതിയ പഠനം പുറത്ത് വന്നിരിക്കുന്നത്. അമേരിക്കയില്‍ ഡിസംബറില്‍ തന്നെ കൊറോണ വൈറസ് സാന്നിധ്യമറിയിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്.
ഡിസംബര്‍ 27ന് ഫ്രാന്‍സിലെ പാരീസില്‍ നിന്ന് രോഗലക്ഷണങ്ങളുമായി ഒരാള്‍ എത്തിയിരുന്നെന്നും വിവരം പുറത്തുവരുന്നു. കടുത്ത പനി, തൊണ്ട വേദന, നെഞ്ചു വേദന എന്നിവയുമായാണ് രോഗി ഡോക്ടറെ കാണാന്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്ക് കൊറോണ ഉണ്ടായിരുന്നോ എന്നാണു ഇപ്പോള്‍ സംശയം.
കൊറോണയെ കുറിച്ച് അന്ന് ഡോക്ടര്‍മാര്‍ക്ക് ഒരു സംശയവും തോന്നിയിരുന്നില്ല. എന്നാല്‍ അദ്ദേഹത്തില്‍ നിന്നെടുത്ത മാസങ്ങള്‍ക്കു ശേഷം പരിശോധിച്ചപ്പോഴാണ് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഇത് സൂചിപ്പിക്കുന്നത് ഡിസംബറില്‍തന്നെ കൊറോണ വൈറസ് യൂറോപ്പിലും അമേരിക്കയിലും എത്തിയിരുന്നു എന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: