കൊച്ചി: കൊറോണക്കാലത്തെ കണ്ടുപിടിത്തങ്ങളില്‍ കൊഗണ്ണ് ശ്രദ്ധേയമാകുന്നു. കീ ചെയിനിന്റെ വലുപ്പവും രൂപവുമുള്ള ഈ കൊഗണ്ണുകൊണ്ട് വാതില്‍ തുറക്കാം, അടയ്ക്കാം, എടിഎം പിന് നമ്പര്‍ ചേര്‍ക്കാം, സൈ്വപ്പിങ് മെഷീനില്‍ തൊടാതെ ഇടപാടു നടത്താം, ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാം തുടങ്ങി വിവിധ കാര്യങ്ങള്‍ക്ക് വിനിയോഗിക്കാം.
കളമശേരിയിലെ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജിലെ സെക്ടര്‍ക്യൂബ് എന്ന കമ്പനി കോഗണ്‍ നിര്‍മാതാക്കള്‍. കേവലം 150 രൂപയില്‍ താഴെ വില വരുന്ന ഉത്പന്നം രണ്ടാഴ്ച കൊണ്ടാണ് പുറത്തിറക്കിയത്. വിപണിയിലെത്തി ആദ്യ അഞ്ച് മണിക്കൂറില്‍ തന്നെ 200 ലധികം ഓര്‍ഡറുകളാണ് ലഭിച്ചതെന്ന് സിഇഒ നിബു ഏലിയാസ് പറഞ്ഞു. 40,000 കൊഗണിന്റെ ഓര്‍ഡര്‍ ലഭിച്ചതിനു പുറമെ അയര്‍ലന്റ്, ദുബായ്, യു കെ തുടങ്ങിയ സ്ഥലങ്ങളിലെ പല ആശുപത്രികളും കൊഗണിനായുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: