തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തില്‍ കഷ്ടത അനുഭവിക്കുന്ന സാധാരണക്കാരുടെ കൈകളില്‍ പണം ലഭ്യമാക്കുന്ന പാക്കേജാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് വിശദീകരിച്ചതെന്നും എസ്ബിടി ചീഫ് ജനറല്‍ മാനേജരായിരുന്ന എസ്. ആദികേശവന്. ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ക്കും കര്‍ഷകര്‍ക്കും പ്രയോജനം ലഭിക്കുന്നതാണ് 20 കോടിയുടെ പാക്കേജിലെ ആദ്യപടിയായി ഊന്നല്‍ നല്‍കിയതെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.
ബാങ്കുകള്‍ക്ക് നൂറു ശതമാനം ഗ്യാരന്റിയോടെ വായ്പകള്‍ ആശങ്കയില്ലാതെ നല്‍കാനാകും. ഇത് ബാങ്കുകള്‍ക്ക് പ്രോത്സാഹനമാകും. ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ ശേഷി കൂട്ടാനുള്ള 10,000 കോടിയുടെ സഹായം ബാങ്കിങ്ങിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും കരുത്തേകും. ടിഡിഎസ്, ടിസിഎസ് നിരക്ക് 25 ശതമാനം കുറച്ചതും സ്വാഗതാര്‍ഹമാണ്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പ്രഖ്യാപനങ്ങളും നടപടികളും കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ പ്രതിസന്ധിയെ അവസരമാക്കി മാറ്റാനുള്ള ഇച്ഛാശക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പാക്കേജിലൂടെ പ്രകടമായത്. ക്വാണ്ടം ജമ്പിലൂടെ സര്‍വമേഖലകളിലും ഉത്തേജനം പ്രകടമാകും. അടിസ്ഥാന സൗകര്യങ്ങള്‍, ടെക്നോളജി, യുവശക്തി, ചോദന എന്നിവ അടങ്ങുന്നതാണ് ഈ പുതിയ വീക്ഷണത്തിന്റെ മറ്റു പ്രധാന അംശങ്ങള്‍. സാധാരണ രാഷ്ട്രീയ നേതാവ് എന്നതിനപ്പുറം ഒരു രാഷ്ട്രതന്ത്രജ്ഞന് കൂടിയാണെന്ന് നരേന്ദ്ര മോദിയെന്ന് ഒരിക്കല്‍കൂടി തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: